കേരളം

കടുത്ത പീഡനം; നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തി; അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയുടെ വെളിപ്പെടുത്തല്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ ആരോപണവുമായി ഭാര്യ. അര്‍ജുന്‍ ആയങ്കിയുടെ കുടുംബം തന്നെ പീഡിപ്പിച്ചു എന്നാണ് വെളിപ്പെടുത്തല്‍. വീട്ടില്‍ കടുത്ത ഗാര്‍ഹിക പീഡനമാണ് നേരിട്ടത്. നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയതായും അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമല ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു. 

ആദ്യ തവണ അര്‍ജുന്‍ ജയിലില്‍ കിടന്ന സമയത്തെല്ലാം വീട്ടില്‍ വലിയ പീഡനമാണ് അനുഭവിച്ചത്. ഇതെല്ലാം അര്‍ജുനോട് പറഞ്ഞിരുന്നു. താന്‍ ആത്മഹത്യ ചെയ്താല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം അര്‍ജുന്‍ ആയങ്കിയുടെ വീട്ടുകാരാണെന്ന് യുവതി പറയുന്നു. തന്നേയും അര്‍ജുനേയും തമ്മില്‍ തെറ്റിക്കാന്‍ ഏറ്റവും കൂടുതല്‍ പണിയെടുത്തത് അര്‍ജുന്‍ ആയങ്കിയുടെ സഹോദരനും അമ്മയുമാണ്. 

തന്റെ കഴുത്തില്‍ കിടക്കുന്ന താലി രണ്ടാമത്തെയാണ്. ആദ്യത്തെ താലി വിറ്റുവെന്നാണ് തന്നോട് പറഞ്ഞിട്ടുള്ളത്. അതേക്കുറിച്ച് യാതൊരു ധാരണയുമില്ല. ഇവര്‍ ഇരുവരും കാരണമാണ് തങ്ങളുടെ വിവാഹ ബന്ധം തകര്‍ന്നത്. എന്റെ മകന് വെളുത്ത സുന്ദരിയായ പെണ്ണിനെ കിട്ടുമെന്ന് പറഞ്ഞ് ടോര്‍ച്ചര്‍ ചെയ്യുമായിരുന്നു. വെളുക്കാന്‍ വേണ്ടി ാെരു ക്ലിനിക്കില്‍ ട്രീറ്റ്‌മെന്റിന് പോയിട്ടുണ്ടെന്നും യുവതി പറയുന്നു. 

അര്‍ജുന്റെ സുഹൃത്തിന്റെ വീട്ടില്‍ വെച്ചാണ് പ്രെഗ്നന്‍സി ടെസ്റ്റ് നടത്തിയത്. തുടര്‍ന്ന് തന്നെ അബോര്‍ഷന്‍ ചെയ്യാനായി കൊണ്ടുപോയി. അപ്പോല്‍ സമ്മതമല്ലെന്ന് പറഞ്ഞ് ഡോക്ടറുടെ മുന്നില്‍ നിന്ന് കരഞ്ഞു. ഇവന്‍ ഇതിന് മുന്നേ ഇവിടെ വന്നിട്ടുണ്ട് മോളേ എന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. കുഴല്‍പ്പണം, സ്വര്‍ണക്കടത്ത് എല്ലാം ചെയ്യുന്ന ആളാണെന്ന് അറിയാം. തന്നോടും ഇക്കാര്യം പറഞ്ഞിട്ടുണ്ട് എന്നും അമല പറയുന്നു.

തനിക്ക് എന്തു സംഭവിച്ചാലും അതിന്റെ പൂര്‍ണ ഉത്തരവാദിത്തം അര്‍ജുന്‍ ആയങ്കിക്കും അയാളുടെ സുഹൃത്തുക്കള്‍ക്കും അര്‍ജുന്റെ വീട്ടുകാര്‍ക്കമാണെന്നും യുവതി പറഞ്ഞു. വാര്‍ത്ത വന്നതിന് പിന്നാലെ വളപട്ടണം പൊലീസ് വിളിച്ചത് അനുസരിച്ച് വന്നതാണെന്ന് ചൂണ്ടിക്കാട്ടി രണ്ടാമതൊരു ലൈവ് കൂടി യുവതി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്