കേരളം

മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കരുത്; കാവ്യയുടെ അച്ഛനെയും അമ്മയെയും വിസ്തരിക്കുന്നത് വിചാരണ നീട്ടാൻ; ദിലീപ് സുപ്രീം കോടതിയിൽ  

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ് പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. മഞ്ജുവിനെ വീണ്ടും വിസ്തരിക്കാൻ വ്യാജ കാരണങ്ങളാണ് പ്രോസിക്യൂഷൻ കോടതിക്ക് മുന്നിൽ ചൂണ്ടിക്കാട്ടുന്നതെന്നാണ് ആരോപണം. തെളിവുകളുടെ വിടവ് നികത്താനാണ് ഇതെന്നും ദിലീപ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.

കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. ഭാര്യ കാവ്യ മാധവന്റെ അച്ഛനെയും അമ്മയെയും വീണ്ടും വിസ്തരിക്കുന്നതിനെയും ദിലീപ് സത്യവാങ്മൂലത്തിൽ എതിർക്കുന്നുണ്ട്. ഇത് വിചാരണ നീട്ടി കൊണ്ട് പോകാനാണെന്നാണ് ദിലീപിന്റെ ആരോപണം. 24 പേജുള്ള സത്യവാങ്മൂലമാണ് കോടതിയിൽ സമർപ്പിച്ചത്. 

ബാലചന്ദ്രകുമാർ ഹാജരാക്കിയ വോയിസ് ക്ലിപ്പിലെ ദിലീപിന്റെയും സഹോദരൻ, സഹോദരി, സഹോദരീ ഭർത്താവ് എന്നിവരുടെയും ശബ്ദം തിരിച്ചറിയുന്നതിനാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. കാവ്യ ദിലീപിനെ ബന്ധപ്പെടാൻ ഉപയോഗിച്ച മൊബൈൽ നമ്പർ ഉറപ്പാക്കാനാണ് അമ്മ ശ്യാമളയെ വിസ്തരിക്കണമെന്ന ആവശ്യം പ്രോസിക്യൂഷൻ ഉന്നയിച്ചത്. പിതാവ് മാധവനെ വിസ്തരിക്കുന്നത് ഫെഡറൽ ബാങ്കിൽ ലോക്കർ തുറന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാനാണ്. ബാലചന്ദ്രകുമാറുമായുള്ള ഇടപാടുകളടക്കമുള്ള കാര്യങ്ങൾക്കായാണ് സഹോദരൻ അനൂപിനെ വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതെല്ലാം വിചാരണ നീട്ടിക്കൊണ്ടുപോകാനാണെന്നാണ് ദിലീപ് സത്യവാങ്മൂലത്തിൽ പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു