കേരളം

എഴുത്തുകാരി സിത്താരയുടെ ഭർത്താവ് അബ്ദുൽ ഫഹീം അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ദുബായ്: കണ്ണൂര്‍ തലശ്ശേരി സ്വദേശി ഒ വി അബ്ദുള്‍ ഫഹീം (48) അന്തരിച്ചു. ചെറുകഥാകൃത്തും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ എസ് സിതാരയുടെ ഭര്‍ത്താവാണ്. ഹൃദയാഘാതത്തെ തുടർന്ന് ദുബായില്‍ വച്ചാണ് അന്ത്യം. 

ദുബൈയില്‍ അല്‍മറായ് കമ്പനിയില്‍ സെയില്‍സ് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു ഫഹീം. നേരത്തെ 15 വര്‍ഷത്തോളം ജിദ്ദയില്‍ സ്വകാര്യ കമ്പനിയില്‍ സെയില്‍സ് മാനേജര്‍ ആയി ജോലിചെയ്തിരുന്നു. ജിദ്ദയില്‍ തലശ്ശേരി ക്രിക്കറ്റ് ഫോറം സ്ഥാപകാംഗവും മുന്‍ പ്രസിഡന്റുമായിരുന്നു. 10 ദിവസങ്ങള്‍ക്ക് മുമ്പാണ് എസ്. സിതാരയും മക്കളും ദുബായിലെത്തിയത്. രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഇവര്‍ മടങ്ങാനിരിക്കെയാണ് ഫഹീമിന്റെ മരണം. 

പിതാവ്: ബാറയില്‍ അബൂട്ടി, മാതാവ്: ഓ വി സാബിറ, മക്കള്‍: ഗസല്‍, ഐദിന്‍, സഹോദരങ്ങള്‍: ഫര്‍സീന്‍, ഫൈജാസ്, ഖദീജ. മൃതദേഹം ദുബായ് സിലിക്കോണ്‍ ഒയാസിസിലെ ഫഖീഹ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

അറസ്റ്റിനെ എതിർത്തു കൊണ്ടുള്ള കെജരിവാളിന്റെ ഹർജി നാളെ സുപ്രീംകോടതിയിൽ

50 കൊക്കെയ്ൻ കാപ്സ്യൂളുകള്‍ വിഴുങ്ങി ; 6 കോടിയുടെ മയക്കുമരുന്നുമായി കെനിയൻ പൗരൻ കൊച്ചിയിൽ പിടിയില്‍

ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില, ജാഗ്രതാ നിര്‍ദേശം

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍