കേരളം

കുടുംബത്തോടൊപ്പം മാങ്കുളത്ത് വിനോദസഞ്ചാരത്തിനെത്തി; പുഴയില്‍ കുളിക്കാനിറങ്ങിയ 17കാരന്‍ മുങ്ങിമരിച്ചു 

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: മാങ്കുളം ആനക്കുളം വല്യപാറക്കുട്ടിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിനോദ സഞ്ചാരി മരിച്ചു. പ്ലസ്‌ടു വിദ്യാർഥിയായ അമിത് മാത്യു (17) ആണ് മരിച്ചത്. എറണാകുളം നെട്ടൂർ അമ്പലത്തിങ്കൽ മാത്യു– മായ ദമ്പതികളുടെ മകനാണ് അമിത്. കുടുംബത്തോടൊപ്പമാണ് അമിത് മാങ്കുളത്തെത്തിയത്. 

ഇന്നലെ നെട്ടൂരിൽ നിന്ന് വൈകിട്ട് ആറ് മണിയോടെയാണ് 12 കുടുംബങ്ങളിൽപ്പെട്ട 29 പേർ വിനോദസഞ്ചാരത്തിന് മാങ്കുളത്ത് എത്തിയത്. ഇന്ന് ഉച്ചയോടെയാണ് സംഘം ആനക്കുളത്ത് പുഴയിൽ ഇറങ്ങിയത്. മുട്ടോളം വെള്ളത്തിൽ നടക്കുന്നതിനിടെ പാറക്കൂട്ടത്തിൽ മുങ്ങിപ്പോയ അമിത്തിനെ ഒപ്പമുണ്ടായിരുന്ന പിതാവ് ഉടൻതന്നെ കരക്കെത്തിച്ചു. അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അരൂർ ഔർ ലേഡി മേഴ്‌സി സ്‌കൂൾ വിദ്യാർഥിയാണ്‌ അമിത്. അച്ഛൻ മാത്യു ആന്റണി എറണാകുളത്ത് ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയാണ്. അമ്മ മായ സ്വകാര്യ ആശുപത്രിയിലെ നേഴ്‌സ് ആണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ