കേരളം

ഇടുക്കിയില്‍ വീണ്ടും അരിക്കൊമ്പന്റെ പരാക്രമം; രണ്ടു വീടുകള്‍ തകര്‍ത്തു; എത്രയും വേഗം പിടികൂടുമെന്ന് മന്ത്രി

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: ഇടുക്കിയില്‍ വീണ്ടും ഒറ്റയാന്‍ അരിക്കൊമ്പന്റെ ആക്രമണം. ശാന്തന്‍പാറയില്‍ പുലര്‍ച്ചെ ഒരുമണിയോടെ ജനവാസ മേഖലയില്‍ ഇറങ്ങിയ അരിക്കൊമ്പന്‍ വീടുകള്‍ തകര്‍ത്തു. ചുണ്ടലില്‍ മാരിമുത്തു, അറുമുഖന്‍ എന്നിവരുടെ വീടുകളാണ് കാട്ടാന തകര്‍ത്തത്. 

ഇടുക്കിയില്‍ പരിഭ്രാന്തി പരത്തുന്ന ഒറ്റയാനെ എത്രയും വേഗം പിടികൂടുമെന്ന് വനംമന്ത്രി അറിയിച്ചു. അരിക്കൊമ്പനെ തളയ്ക്കാന്‍ ദൗത്യം സംഘം ഉടന്‍ എത്തും. പി ടി സെവനെ തളച്ച ദൗത്യസംഘം തന്നെ ഇടുക്കിയിലെത്തും. സര്‍വകക്ഷിയോഗ തീരുമാനങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടുന്നതിനെക്കുറിച്ച് ആലോചിക്കാനായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്ന് യോഗം ചേരുന്നുണ്ട്. ഓണ്‍ലൈന്‍ ആയിട്ടാണ് യോഗം. ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ അടക്കമുള്ളവര്‍ പങ്കെടുക്കും. മൂന്നു കുങ്കിയാനകള്‍ ഉള്‍പ്പെടെ 23 അംഗ സംഘമാണ് ദൗത്യത്തിനായി വയനാട്ടില്‍ നിന്നുമെത്തുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം