കേരളം

ആകാശത്ത് ചുറ്റിപ്പറന്നത് 11 തവണ; ലാന്‍ഡ് ചെയ്ത വിമാനത്തിലെ യാത്രക്കാരുമായി വൈകീട്ട് ദമാമിലേക്ക് പോകും

സമകാലിക മലയാളം ഡെസ്ക്

തിരുവന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി ഇറക്കിയ വിമാനത്തിലെ യാത്രക്കാരുമായി എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം വൈകീട്ട് ദമാമിലേക്ക് പോകും. വൈകീട്ട് 3.30 നാകും വിമാനം ദമാമിലേക്ക് പുറപ്പെടുമെന്നാണ് സൂചന. അടിയന്തരമായി ഇറക്കിയ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ നിന്നും യാത്രക്കാരെ മാറ്റി. 

വിമാനത്തിന് സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ്ങിനായി 11 തവണയാണ് വിമാനം ആകാശത്ത് ചുറ്റിപ്പറന്നത്. കോഴിക്കോട് മൂന്നു തവണയും തിരുവനന്തപുരത്ത് എട്ടു തവണയും ചുറ്റിപ്പറന്നു. സുരക്ഷിത ലാന്‍ഡിങ്ങിന് ഇന്ധനം ഒഴിവാക്കാനായിരുന്നു ചുറ്റിപ്പറന്നത്. 

കൊച്ചിയില്‍ ലാന്‍ഡ് ചെയ്യുന്ന കാര്യവും പരിഗണിച്ചിരുന്നെങ്കിലും, കൂടുതല്‍ സുരക്ഷിതമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. അപകടസാധ്യത ഒഴിവാക്കാന്‍ കോവളം ഭാഗത്ത് ഇന്ധനം കടലിലൊഴുക്കിയ ശേഷമാണ് വിമാനം ലാന്‍ഡ് ചെയ്തത്. 

കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് 9.45ന് ദമാമിലേക്കു പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഐ എക്സ് 385 എന്ന വിമാനമാണ് തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കിയത്. വിമാനത്തില്‍ 176 യാത്രക്കാരും 6 ജീവനക്കാരും ഉള്‍പ്പെടെ 182 പേരാണ് ഉണ്ടായിരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്