കേരളം

'കേസിൽ തന്നെ പ്രതി ചേർത്തത് തെറ്റായി', ശിവശങ്കറിന്റെ ജാമ്യ ഹർജിയിൽ ഇന്ന് വാദം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി. തൃശൂർ വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസിൽ റിമാൻഡിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യ ഹർജിയിൽ ഇന്ന് വാദം കേൾക്കും. സിബിഐ കോടതി മൂന്നാണ് ഹർജി പരി​ഗണിക്കുന്നത്. കേസിൽ ഇഡി തന്നെ തെറ്റായി പ്രതി ചേർത്തിരിക്കുകയാണെന്നും തനിക്കേതിരെ മൊഴികൾ മാത്രമാണുള്ളതെന്നും ശിവശങ്കർ ഹർജിയിൽ പറയുന്നു.

എന്നാൽ കള്ളപ്പണക്കേസിൽ അറസ്റ്റിലായി ഒൻപത് ദിവസം തുടർച്ചയായി നടത്തിയ ചോദ്യം ചെയ്യലിനോട് ശിവശങ്കർ സഹകരിച്ചില്ലെന്നും അന്വേഷണത്തിൽ ആദ്യ ഘട്ടത്തിൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും ഇഡി കോടതിയെ അറിയിച്ചു. കൂടുതൽ ഡിജിറ്റർ തെളിവുകൾ ശേഖരിക്കാനാണ് ഇഡി ഒരുങ്ങുന്നത്. മാർച്ച് എട്ട് വരെയാണ് ശിവശങ്കഖിനെ വിചാരണ കോടതി റിമാന്റു ചെയ്‌തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി