കേരളം

വകുപ്പുകള്‍ അറിയില്ല; ജീവിതത്തില്‍ ആശങ്കയില്ലെന്ന് സജി ചെറിയാന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മന്ത്രിയാകുന്നതില്‍ സ്വാഭാവികമായ സന്തോഷമെന്ന് സജി ചെറിയാന്‍. വകുപ്പുകള്‍ ഏതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞ സംബന്ധിച്ച് ഗവര്‍ണറുടെ തീരുമാനത്തെ പറ്റി ആശങ്കയുണ്ടായിരുന്നോ എന്ന ചോദ്യത്തിന്, തനിക്ക് ജീവിതത്തില്‍ ആശങ്കയില്ലെന്നായിരുന്നു മറുപടി. ഗവര്‍ണറുടെ വിയോജിപ്പില്‍ രാഷ്ട്രീയ നേതൃത്വമാണു മറുപടി പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സജി ചെറിയാന്‍ നാളെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. നേരത്ത കൈകാര്യം ചെയ്ത വകുപ്പുകള്‍ തന്നെ സജി ചെറിയാന് നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെറിയാന്‍ രാജിവച്ചതിന് പിന്നാലെ ഫിഷറിസ് വി അബ്ദുറഹിമാനും യുവജനക്ഷേമം മുഹമ്മദ് റിയാസിനും സംസ്‌കാരികം വിഎന്‍ വാസവനും നല്‍കിയിരുന്നു. സത്യപ്രതിജ്ഞയ്ക്കുശേഷം വകുപ്പുകള്‍ തീരുമാനിച്ചുള്ള വിജ്ഞാപനമിറങ്ങും. 

സജി ചെറിയാന്റെ പഴ്‌സനല്‍ സ്റ്റാഫിലുണ്ടായിരുന്ന മിക്കവരും മടങ്ങിയെത്തിയേക്കും. പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങള്‍ നിലവില്‍ ഈ മൂന്ന് മന്ത്രിമാര്‍ക്കും ഒപ്പമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍