കേരളം

ക്ലാസില്‍ എഴുന്നേറ്റു നിന്നതിന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം; അധ്യാപകനെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ക്ലാസില്‍ എഴുന്നേറ്റു നിന്നതിന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചു. കോഴിക്കോട് കൊടിയത്തൂര്‍ പിടിഎംഎച്ച് സ്‌കൂളിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മാഹിനാണ് മര്‍ദ്ദനമേറ്റത്. 

സ്‌കൂളിലെ അറബി അധ്യാപകന്‍ കമറുദ്ദീനാണ് മര്‍ദ്ദിച്ചതെന്ന് കുട്ടി പറഞ്ഞു. കുട്ടിയുടെ തോളിന് പരിക്കേറ്റുവെന്നും കൈ ഉയര്‍ത്താനാകാത്ത നിലയിലാണെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. രക്ഷിതാക്കളുടെ പരാതിയില്‍ അധ്യാപകന്‍ കമറുദ്ദീനെതിരെ മുക്കം പൊലീസ് കേസെടുത്തു. 

ക്ലാസ് ടീച്ചറല്ല, വരാന്തയിലൂടെ പോയ  അധ്യാപകനാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്ന് മാഹിന്റെ പിതാവ് പറയുന്നു. സ്‌കൂളിലെത്തിയപ്പോള്‍ മറ്റ് അധ്യാപകര്‍ മര്‍ദ്ദിച്ച അധ്യാപകനെ ന്യായീകരിക്കുകയാണ് ചെയ്തതെന്നും കുട്ടിയുടെ പിതാവ് കുറ്റപ്പെടുത്തുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു