കേരളം

വഴിയില്‍ കിടന്ന് കിട്ടിയ മദ്യം കഴിച്ചു; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: വഴിയില്‍ കിടന്ന് ലഭിച്ച മദ്യം കഴിച്ച് ചികിത്സയില്‍ കഴിഞ്ഞ മൂന്നു യുവാക്കളില്‍ ഒരാള്‍ മരിച്ചു. അടിമാലി അപ്‌സരക്കുന്ന് സ്വദേശി കുഞ്ഞുമോന്‍ (40 ) ആണ് മരിച്ചത്. ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

അടിമാലി സ്വദേശികളായ അനില്‍കുമാര്‍, മനോജ്, കുഞ്ഞുമോന്‍ എന്നിവര്‍ക്കാണ് മദ്യം കഴിച്ചതിനെത്തുടര്‍ന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. അടിമാലി അപ്‌സരക്കുന്നിന് സമീപം വഴിയില്‍ കിടന്നു കിട്ടിയ മദ്യം സുഹൃത്താണ് ഇവര്‍ക്ക് നല്‍കിയത്. 

ഈ മാസം എട്ടാം തീയതിയായിരുന്നു സംഭവം. മദ്യം കഴിച്ചതോടെ മൂന്നുപേര്‍ക്കും ശാരീരിക അവശതകള്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയിലും പിന്നീട്, കോട്ടയം മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു. മദ്യത്തില്‍ കീടനാശിനിയുടെ അംശം കലര്‍ന്നിരുന്നതായാണ് റിപ്പോര്‍ട്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു