കേരളം

വരയാടിനെ പിടിച്ച് നിർത്തി ഫോട്ടോയെടുത്തു, മലയാളി വൈദികനേയും സുഹൃത്തിനേയും വീട്ടിലെത്തി അറസ്റ്റ് ചെയ്ത് തമിഴ്നാട് പൊലീസ് 

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: വരയാടിനെ ബലമായി പിടിച്ച് നിർത്തി ഫോട്ടോയെടുത്ത പള്ളി വികാരിയും സുഹൃത്തും അറസ്റ്റിൽ. ഒരു കൗതുകത്തിന് ചെയ്ത കാര്യം ഇത്ര വലിയ വിനയാകുമെന്ന് ഇരുവരും കരുതിയില്ല. ജനുവരി അഞ്ചിന് പൊള്ളാച്ചിയിൽ നിന്നും വാൽപാറയിലേക്ക് പോകുന്നതിനിടെയാണ് ഇടുക്കി രാജാക്കാട് എൻആർ സിറ്റിയിലെ സെന്റ്. മേരീസ് പള്ളി വികാരി ഫാദർ ഷെൽട്ടണും കൂടെയുണ്ടായിരുന്ന ജോബി അബ്രഹാമും ഫോട്ടോയെക്കാൻ വരയാടിനെ പിടിച്ചത്. വാൽപാറയിൽ നിന്നും യാത്ര കഴിഞ്ഞ് ആറാം തീയതി തിരിച്ച് വന്ന ഇവർ പിന്നീട് തമിഴ്നാട് പൊലീസ് തിരക്കി വരുമ്പോഴാണ് സംഭവത്തിന്റെ ​ഗൗരവം മനസിലാക്കുന്നത്.

തമിഴ്നാടിന്റെ സംസ്ഥാന മൃ​ഗവും ഷെഡ്യൂള്‍ വണ്ണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സംരക്ഷിത മൃഗവുമാണ് വരയാട്. ഇവർ ഫോട്ടോയെടുക്കുന്നത് കണ്ട് വന്ന മറ്റൊരു സഞ്ചാരി ഈ രം​ഗം തമിഴ്നാട്ടിലെ ഒരു ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചു, ഇത് ശ്രദ്ധയിൽപെട്ട തമിഴ്നാട് ചീഫ് സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിടുകയും ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ നമ്പർ പിന്തുടർന്നാണ് പൊലീസ് രാജാക്കാട് എത്തിയത്.

തുടർന്ന് രാജാക്കാട് പൊലീസിന്റെ സഹായത്തോടെ ഫോട്ടോയിൽ വരയാടിനെ പിടിച്ചിരിക്കുന്നത് വൈദികനാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്ത് പൊള്ളാച്ചിയിലെത്തിച്ചു ചോദ്യം ചെയ്തു. ഇരുവരെയും കോയമ്പത്തൂര്‍ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയതിന് ശേഷം റിമാന്‍ഡ് ചെയ്ത് പൊള്ളാച്ചി ജയിലിലേക്ക് മാറ്റി. ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി