കേരളം

ബസ് യാത്രയ്ക്കിടെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാര്‍ഥിയുടെ കൈ അറ്റുപോയി

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: കെഎസ്ആര്‍ടിസി യാത്രയ്ക്കിടെ, ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാര്‍ഥിയുടെ കൈ അറ്റുപോയി. വയനാട് ആനപ്പാറ കുന്നത്തൊടി സ്വദേശി അസ്ലമിന്റെ കൈയാണ് അറ്റുപോയത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദ്യാര്‍ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് രാവിലെയാണ് സംഭവം. ചുള്ളിയോടില്‍ നിന്ന് ബത്തേരിയിലേക്ക് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുമ്പോഴാണ് സംഭവം നടന്നത്. യാത്രയ്ക്കിടെ, ബസില്‍ നിന്ന് പുറത്തേയ്ക്കിട്ട അസ്ലമിന്റെ കൈ ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിലാണ് അസ്ലമിന്റെ കൈ അറ്റുപോയത്. 

ചുള്ളിയോട് അഞ്ചാംമൈലില്‍ വച്ചാണ് അപകടം നടന്നത്. ഉടന്‍ തന്നെ വിദ്യാര്‍ഥിക്ക് പ്രാഥമിക ചികിത്സ നല്‍കി. വിദഗ്ധ ചികിത്സയ്ക്കായി വിദ്യാര്‍ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍