കേരളം

പൊലീസ് സ്റ്റേഷനില്‍ യുവാക്കളുടെ അക്രമം; എസ്‌ഐയെ മര്‍ദിച്ചു, ജനല്‍ തകര്‍ത്തു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ യുവാക്കളുടെ അക്രമം. പൊലീസ് കസ്റ്റഡിയിലെടുത്ത യുവാക്കള്‍ എസ്‌ഐയെ ആക്രമിച്ചു. പൊലീസ് സ്റ്റേഷന്റെ ജനല്‍ ചില്ല് തകര്‍ക്കുകയും ചെയ്തു. 

എടവിലങ്ങ് പൊടിയന്‍ ബസാര്‍ സ്വദേശികളായ കുന്നത്ത് രഞ്ജിത്ത് (37), വാലത്ത് വികാസ് (35) എന്നിവരാണ് പൊലീസ് സ്‌റ്റേഷനില്‍ അക്രമം നടത്തിയത്. ബാറില്‍ സംഘര്‍ഷമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. 

സ്റ്റേഷനില്‍ അക്രമം നടത്തിയ യുവാക്കള്‍ക്കെതിരെ പൊലീസ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. അക്രമത്തില്‍ കൈയ്ക്ക് പരിക്കേറ്റ എസ് ഐ അജിത്ത് ചികിത്സയിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍