കേരളം

സേനയിൽ ക്രിമിനലുകൾ വേണ്ട; തിരുവനന്തപുരത്ത് മൂന്ന് പൊലീസുകാരെ പിരിച്ചുവിട്ടു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് മൂന്ന് പൊലീസുകാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഇന്‍സ്‌പെക്ടര്‍ അഭിലാഷ് ഡേവിഡ്, ഡ്രൈവര്‍ ഷെറി എസ് രാജ്, സിപിഒ റെജി ഡേവിഡ് എന്നീ പൊലീസുകാരെയാണ് പിരിച്ചുവിട്ടത്. സിറ്റി പൊലീസ് കമ്മീഷണർ സിഎസ് നാ​ഗരാജുവാണ് ഇവരെ സേനയിൽ നിന്ന് ഒഴിവാക്കിയതായി ഉത്തരവിറക്കിയത്. 

​ഗുണ്ടാ ബന്ധത്തിന്റെ പേരിൽ നിലവിൽ സസ്പെൻഷനിലാണ് ഇൻസ്പെക്ടർ അഭിലാഷ്. ഇയാൾ ശ്രീകാര്യം എച്എസ്ഓ ആയിരിക്കുമ്പോൾ ലൈം​ഗിക പീഡന കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയിരുന്നു. ഇതാണ് പിരിച്ചു വിടലിലേക്ക് എത്തിച്ചത്. 

ലൈം​ഗിക പീഡന കേസിലും വയോധികയെ മർദ്ദിച്ച കേസിലും പ്രതിയായതാണ് നന്ദാവനം ക്യാമ്പിലെ ഡ്രൈവറായ ഷെറി എസ് രാജുവിനെതിരെ നടപടിക്ക് കാരണം. ട്രാഫിക്ക് പൊലീസിലെ ഉദ്യോ​ഗസ്ഥനായ റെ‍ജി ഡേവിഡ് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്ററ്‍ ചെയ്ത പീഡന കേസിലെ പ്രതിയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി