കേരളം

സ്കൂളിൽ ​ഗാനമേളയ്ക്കിടെ സംഘർഷം, വിദ്യാർഥികളെ നാട്ടുകാർ വളഞ്ഞിട്ട് ആക്രമിച്ചെന്ന് പരാതി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: കൂത്തുപറമ്പിൽ സ്‌കൂളിൽ നടത്തിയ ​ഗാനമേളയ്ക്കിടെ വിദ്യാർഥികളും നാട്ടുകാരും തമ്മിൽ സംഘർഷം. സ്‌കൂളിന്റെ വാർഷികാഘോഷത്തിന്റെ ഭാ​ഗമായി നടത്തിയ പരിപാടിക്കിടെ പ്ലസ് ടു വിദ്യാർഥികളെ നാട്ടുകർ വളഞ്ഞിട്ടു മർദ്ദിച്ചുവെന്നാണ് പരാതി. പരിക്കേറ്റ മൂന്ന് വിദ്യാർഥികൾ ചികിത്സയിലാണ്.

​ഗാനമേളയ്ക്കിടെ സ്റ്റേജിന് മുന്നിൽ നിന്ന് വിദ്യാർഥികൾ നൃത്തം ചെയ്തുവെന്ന് ആരോപിച്ചാണ് നാട്ടുകാർ മർദ്ദിച്ചതെന്ന് വിദ്യാർഥികളുടെ പരാതിപ്പെട്ടു. വിദ്യാർഥികളെ നാട്ടുകാർ ചോദ്യം ചെയ്തതോടെ ഇരുകൂട്ടരും തമ്മിൽ സംഘർഷമായി. ഒരു വിദ്യാർഥിയെ നാട്ടുകർ ചേർന്ന് ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. അതേസമയം സംഭവം പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും പരാതി നൽകിയിട്ടുണ്ടെന്നും സ്കൂൾ പ്രിൻസിപ്പിൾ വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

വെള്ളിയാഴ്ച വരെ ചുട്ടുപൊള്ളും; 41 ഡിഗ്രി വരെ ചൂട്, 'കള്ളക്കടലില്‍'ജാഗ്രത

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം