കേരളം

വൈദ്യ പരിശോധനയ്ക്കിടെ പൊലീസുകാരെ ആക്രമിച്ചു, കൈവിലങ്ങുമായി വനത്തിനുള്ളിലേക്ക്; പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: നിലമ്പൂരില്‍ കൈവിലങ്ങുമായി ഓടി രക്ഷപ്പെട്ട പ്രതി പൊലീസ് പിടിയില്‍. ആദിവാസി ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച  കേസില്‍ അറസ്റ്റിലായ കരുളായി സ്വദേശി ജൈസലാണ് വൈദ്യപരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ടത്. 

ഇന്ന് പുലര്‍ച്ചെയാണ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കിടെ പ്രതി ഓടി രക്ഷപ്പെട്ടത്. പൊലീസ് പിന്തുടര്‍ന്നെങ്കിലും വനത്തിനുള്ളിലേക്ക് മറഞ്ഞ് പ്രതി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് പൂക്കോട്ടുംപാടത്ത് നിന്ന് പ്രതിയെ പിടികൂടിയത്. 

വൈദ്യ പരിശോധനയ്ക്കിടെ പൊലീസുകാരെ ആക്രമിച്ചാണ് ജൈസല്‍ കൈ വിലങ്ങുമായി രക്ഷപ്പെട്ടത്. പുലര്‍ച്ചെ ഒന്നര മണിക്കായിരുന്നു സംഭവം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

യുദ്ധ രം​ഗത്ത് 10,000 പേർ, ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ രം​ഗങ്ങൾ; ആവേശമാകാൻ 'കങ്കുവ'

പ്രണയത്തില്‍ ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെ, മോഹന്‍ലാല്‍ എത്തിയത് അവിചാരിതമായി: ബ്ലെസി

കരള്‍ വീക്കത്തിന് വരെ കാരണമാകാം, രോ​ഗം ബാധിച്ച് രണ്ടാഴ്ച നിർണായകം; മഞ്ഞപ്പിത്ത ബാധിതർ അതീവ ജാ​ഗ്രത പാലിക്കണം

കാസര്‍കോട് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു; ഭാര്യയും ഭര്‍ത്താവും മരിച്ചു