കേരളം

കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു; ആക്രമിച്ചത് 200 മീറ്ററോളം പിന്തുടര്‍ന്ന്

സമകാലിക മലയാളം ഡെസ്ക്


 
നീലഗിരി: കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. തമിഴ്‌നാട് നീലഗിരി നാടുകാണി ഓ വാലി എസ്‌റ്റേറ്റിലാണ് സംഭവം. എസ്റ്റേറ്റിലെ വാച്ചറായ നൗഷാദ് എന്ന യുവാവ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ജമാല്‍ എന്ന യുവാവിനും പരിക്കേറ്റിട്ടുണ്ട്. 

ഓ വാലി സീഫോര്‍ത്ത് മഞ്ചേശ്വരി എസ്‌റ്റേറ്റ് ജീവനക്കാരനാണ് മരിച്ച നൗഷാദ്. ആനയെ കണ്ട് ഭയന്ന് ഓടുന്നതിനിടെയാണ് ഒപ്പമുണ്ടായിരുന്ന മറ്റൊരു ജീവനക്കാരന്‍ ജമാലിന് പരിക്കേറ്റത്. 

ഇയാളെ ഗൂഡല്ലൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്റ്റേറ്റിലേക്ക് നടന്നു പോകുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. ഭയന്നോടിയ നൗഷാദിനെ 200 മീറ്ററോളം പിന്തുടര്‍ന്നാണ് കാട്ടാന ആക്രമിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു