കേരളം

സിനിമയിൽ നായികയാക്കാം; യുവനടിയിൽ നിന്ന് തട്ടിയത് 27 ലക്ഷം, തിരികെ ചോദിച്ചപ്പോൾ ലൈം​ഗിക സന്ദേശങ്ങൾ; നിർമാതാവ് അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; സിനിമയിൽ നായികയാക്കാം എന്നു വാഗ്ദാനം നൽകി യുവനടിയിൽ നിന്നു ലക്ഷങ്ങൾ തട്ടിയ നിർമാതാവ് പിടിയിൽ. മലപ്പുറം കീഴുപറമ്പ് സ്വദേശി എം.കെ. ഷക്കീറിനെയാണു (46) പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ് സിനിമയിൽ നായികയാക്കാം എന്ന് പറഞ്ഞ് 27 ലക്ഷമാണ് തട്ടിയെടുത്തത്. 

തൃക്കാക്കര സ്വദേശിയായ യുവനടിയെ ആണ് പറ്റിച്ച് പണം തട്ടിയത്. താൻ നിർമിക്കുന്ന ‘രാവണാസുരൻ’ എന്ന തമിഴ് സിനിമയിൽ നായികയാക്കാം എന്നായിരുന്നു വാ​​ഗ്ദാനം. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു കുറച്ചു ദിവസങ്ങൾക്കകം സാമ്പത്തിക പ്രയാസമുണ്ടെന്നും അതു മൂലം ഷൂട്ടിങ് മുടങ്ങുമെന്നും ഇയാൾ യുവതിയെ വിശ്വസിപ്പിച്ചു. തുടർന്നു ഷൂട്ടിങ് മുടങ്ങാതിരിക്കാൻ 4 മാസത്തിനുള്ളിൽ തിരികെ നൽകാമെന്നു കരാർ എഴുതി പല തവണകളിലായി 27 ലക്ഷം രൂപ യുവതി ഇയാൾക്കു നൽകി. എന്നാൽ നടിയെ സിനിമയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. 

പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ആദ്യം 4 ചെക്കുകൾ നൽകിയെങ്കിലും പണമില്ലാതെ മടങ്ങി. ഷൂട്ടിങ് ആരംഭിക്കാതിരിക്കുകയും കരാർ കാലാവധി കഴിയുകയും ചെയ്തപ്പോൾ പണം തിരികെ ആവശ്യപ്പെട്ട യുവതിയെ ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തുകയും ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തു. തുടർന്ന് യുവതി പരാതി നൽകിയതോടെയാണ് ഇയാളെ അറസ്റ്റു ചെയ്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍

വരൾച്ച, കുടിവെള്ള ക്ഷാമം; മലമ്പുഴ ഡാം നാളെ തുറക്കും

അഞ്ചാം പോരിലും ജയം! ബംഗ്ലാദേശിനെ തകര്‍ത്ത് ടി20 പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍

നിരത്തുകളെ ചോരക്കളമാക്കാന്‍ അനുവദിക്കില്ല; ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം അനാവശ്യം; കടുപ്പിച്ച് ഗണേഷ് കുമാര്‍