കേരളം

ബസിന് സംരക്ഷണം നല്‍കിയില്ല; കോട്ടയം എസ്പി നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തിരുവാര്‍പ്പില്‍ സിഐടിയു പ്രവര്‍ത്തകര്‍ കൊടികുത്തി  ബസ് സര്‍വീസ് തടഞ്ഞ സംഭവത്തില്‍ കോട്ടയം എസ്പിയോട് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം. സര്‍വീസ് പുനരാരംഭിക്കാന്‍ പൊലീസ് സംരക്ഷണം നല്‍കണമെന്ന നിര്‍ദേശം നടപ്പിലാക്കുന്നതില്‍ വീഴ്ചവരുത്തിയ പശ്ചാത്തലത്തിലാണ് കോടതി നടപടി.  ബസിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയാണ് പരിഗണിച്ചത്.

ജില്ലാ പൊലീസ് മേധാവിയോടും കുമരകം സിഐയോടുമാണ് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. കൂലിത്തര്‍ക്കത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ബസ് സര്‍വീസ് പൊലീസ് സംരക്ഷണയില്‍ പുനരാരംഭിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച് ബസുടമ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരുന്നു. എന്തുകൊണ്ട് പൊലീസ് സംരക്ഷണം നല്‍കിയില്ലെന്ന കാര്യത്തില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. തിങ്കളാഴ്ച കോടതിയില്‍ നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം.

തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരം കോട്ടയം ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ സ്വകാര്യ ബസ്സുടമകളുടെ അസോസിയേഷന്‍ ഭാരവാഹികളും ബസ് ഓണറും സിഐടിയു നേതാക്കളുമായി നടന്ന മൂന്നാംഘട്ട ചര്‍ച്ചയില്‍ പ്രശ്‌നം ഒത്തുതീര്‍പ്പായിരുന്നു. തുടര്‍ന്ന് ജൂണ്‍ 28ന് സര്‍വീസ് പുനരാരംഭിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍

പ്ലാസ്റ്ററിട്ട കൈയ്യുമായി റെഡ് കാർപറ്റിൽ തിളങ്ങി ഐശ്വര്യ, ഒപ്പം നടന്ന് ആരാധ്യയും

പ്ലേ ഓഫിലെ നാലാമന്‍ ആര്? ചെന്നൈ- ബംഗളൂരു പോര് വിധി പറയും