കേരളം

പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക്; വയനാട്ടില്‍ ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചു

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വയനാട്ടില്‍ ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. തിരുനെല്ലി സ്വദേശിനിയാണ് ഇന്ന് രാവിലെ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ, ആംബുലന്‍സില്‍ പ്രസവിച്ചത്.

രാവിലെ ഒന്‍പതരയോടെയാണ് പ്രസവ വേദനയെ തുടര്‍ന്ന് അടിയന്തരമായി ആശുപത്രിയിലെത്തിക്കാന്‍ അപ്പപ്പാറ കുടുംബരോഗ്യ കേന്ദ്രത്തിലെ ആംബുലന്‍സ് വീട്ടില്‍ എത്തുന്നത്. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു പ്രസവം. 

ആംബുലന്‍സില്‍ ഉണ്ടായിരുന്ന നഴ്‌സ് വാഹനത്തില്‍ വച്ച് തന്നെ അടിയന്തര ശുശ്രൂഷ നല്‍കി. തുടര്‍ന്ന് സമീപത്തെ അപ്പപ്പാറ പിഎച്ച്‌സിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കുകയായിരുന്നു. തുടര്‍ന്ന് അമ്മയെയും കുഞ്ഞിനേയും  മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹി മദ്യനയ അഴിമതി: ഇഡിക്കു തിരിച്ചടി, അരവിന്ദ് കെജരിവാളിന് ഇടക്കാല ജാമ്യം

ലിവ് ഇന്‍ പങ്കാളിയുമായുള്ള ബന്ധം നിലനിര്‍ത്താന്‍ പരോള്‍ അനുവദിക്കാനാവില്ല: ഡല്‍ഹി ഹൈക്കോടതി

സമയം വൈകി; നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഓടിക്കിതച്ചെത്തി ബിജെപി സ്ഥാനാര്‍ഥി; വീഡിയോ

ചരിത്രത്തില്‍ ആദ്യം! യൂറോപ്യന്‍ പോരാട്ടത്തിന്റെ ഫൈനലിലേക്ക് ഒളിംപിയാക്കോസ്

'ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങളില്‍ അഭിനയിച്ചപ്പോള്‍ മോശം അനുഭവമുണ്ടായിട്ടുണ്ട്': മനീഷ കൊയിരാള