കേരളം

പരസ്യത്തിന് 'ര​ഹസ്യ' കൈക്കൂലി ഒരു ലക്ഷം; ബിൽ പാസാക്കില്ലെന്നു ഭീഷണി; കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജർ പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പരസ്യത്തിന്റെ ബിൽ മാറി നൽകാൻ കൈക്കൂലി വാങ്ങിയ സംഭവത്തിൽ കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജർ പിടിയിൽ. പി ഉദയകുമാറാണ് വിജിലൻസിന്റെ പിടിയിലായത്. ഇയാളെ സസ്പെൻഡ് ചെയ്യാൻ ​ഗതാ​ഗത മന്ത്രി നിർദ്ദേശം നൽകി. 

30,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഡെപ്യൂട്ടി ജനറൽ മാനേജർ തിരുവനന്തപുരത്തെ ശ്രീമൂലം ക്ലബിൽ വച്ച് പിടിയിലായത്. 40,000 രൂപ നേരത്തെ കൈപ്പറ്റിയിരുന്നു. 

ബസിൽ പരസ്യം പതിച്ചതിനാണ് ഒരു ലക്ഷം രൂപയാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. ബാക്കി തുകയും നൽകിയില്ലെങ്കിൽ 12 ലക്ഷം രൂപയുടെ ബിൽ പിടിച്ചു വയ്ക്കുമെന്ന് ഭീഷണി മുഴക്കിയാണ് കൈക്കൂലി വാങ്ങിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹി മദ്യനയ അഴിമതി: ഇഡിക്കു തിരിച്ചടി, അരവിന്ദ് കെജരിവാളിന് ഇടക്കാല ജാമ്യം

''വല്ലാത്ത ഓമനത്തമുള്ള അവളുടെ മുഖത്ത് ക്യാമറ പതിപ്പിച്ചപ്പോള്‍ ഞാന്‍ കരഞ്ഞുപോയി''

പാകിസ്ഥാനെ ബഹുമാനിക്കണം, അവരുടെ കൈയില്‍ ആറ്റംബോംബ് ഉണ്ട്; വിവാദമായി അയ്യരുടെ പ്രസ്താവന

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടോ? എങ്കിൽ ഇതൊന്ന് പരീക്ഷിക്കൂ, ചിയ സീഡ്‌സ് ​ഗുണങ്ങൾ

ഇഷാന്‍ കിഷനെയും അയ്യരെയും പുറത്താക്കിയത് ഞാനല്ല: ജെയ് ഷാ