കേരളം

പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി സര്‍, വ്യക്തിപരമായി ഏറെ അടുപ്പം; വേദനയോടെ മോഹന്‍ലാല്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായത് എപ്പോഴും ജനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കിയ നേതാവിനെയാണെന്ന് നടന്‍ മോഹന്‍ലാല്‍.  സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും അവരിലേക്കിറങ്ങി ചെന്ന മനുഷ്യസ്‌നേഹിയുമായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് മോഹന്‍ലാല്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

'പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി സര്‍, വ്യക്തിപരമായി ഒട്ടേറെ അടുപ്പമാണ് അദ്ദേഹവുമായി എക്കാലത്തും എനിക്കുണ്ടായിരുന്നത്. ദീര്‍ഘവീഷണവും ഇച്ഛാശക്തിയുമുള്ള, കര്‍മ്മധീരനായ അദ്ദേഹത്തെ കേരളം എക്കാലവും നെഞ്ചോടു ചേര്‍ത്തുപിടിച്ചു. നാടിന് ഒട്ടേറെ നേട്ടങ്ങളും പുരോഗതിയും സമ്മാനിച്ചിട്ടാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്. വേദനയോടെ ആദരാഞ്ജലികള്‍' - മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മഞ്ജു വാര്യര്‍ 

അധികാരത്തെ ജനസേവനത്തിനായി ഉപയോഗപ്പെടുത്തിയ നേതാവാണ് ഉമ്മന്‍ചാണ്ടിയെന്ന് മഞ്ജു വാര്യര്‍ ഫെയസ്ബുക്കില്‍ കുറിച്ചു. ഒരുപാട് പേരില്‍ അദ്ദേഹം ഇനിയും ബാക്കി നില്‍ക്കുമെന്നും കുറിപ്പില്‍ പറയുന്നു.

ജോയ് മാത്യു 

'ഏത് സാധാരണക്കാരനും ഏത് സമയത്തും മുട്ടിയാല്‍ തുറക്കുന്ന വാതില്‍ -അതായിരുന്നു 
ഉമ്മന്‍ ചാണ്ടി എന്ന മുഖ്യമന്ത്രി. ആഭാസരാഷ്ട്രീയക്കാരുടെ കിംവദന്തികളില്‍  പതറാതെ, തന്നെ കല്ലെറിഞ്ഞവരെ ഒരു ചെറുപുഞ്ചിരിയാല്‍ തോല്‍പ്പിച്ച് ഖദറിന്റെ മാഹാത്മ്യം കാണിച്ചുതന്ന ജനനേതാവ്-
ഗര്‍വ്വും ധൂര്‍ത്തും വീരസ്യങ്ങളും അധികാരത്തിന്റെ ആടയാഭരണങ്ങളാക്കിമാറ്റിയ  മറ്റു ചിലരെക്കാണുമ്പോഴാണ് 
ലാളിത്യത്തിന്റെയും ഊര്‍ജ്ജസ്വലതയുടെയും പ്രതിരൂപമായ ഉമ്മന്‍ ചാണ്ടി എന്ന ജനനേതാവിനെ രാഷ്ട്രീയ വിയോജിപ്പുകള്‍ ഉള്ളവര്‍ പോലും ബഹുമാനിച്ചു പോകുന്നത് ആദരാഞ്ജലികള്‍ സര്‍'- ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഹരീഷ് പേരടി

കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖം പൊലിഞ്ഞുവെന്ന് ഹരീഷ് പേരടി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സര്‍വീസ് വയറില്‍ ചോര്‍ച്ച, മരച്ചില്ല വഴി തകരഷീറ്റിലേക്ക് വൈദ്യുതി പ്രവഹിച്ചിരിക്കാം; കുറ്റിക്കാട്ടൂര്‍ അപകടത്തില്‍ കെഎസ്ഇബി

ആ നിമിഷം പിറന്നിട്ട് 30 വർഷം, ഓർമ്മ പങ്കുവച്ച് സുസ്മിത സെൻ

ഐപിഎല്ലില്‍ 1, 2 സ്ഥാനം; കൊല്‍ക്കത്ത, ഹൈദരാബാദ് ടീമിലെ ഇന്ത്യന്‍ താരങ്ങള്‍ ലോകകപ്പിന് ഇല്ല!

യൂറോപ്പ് സന്ദര്‍ശിക്കാന്‍ പ്ലാനുണ്ടോ?; ഷെങ്കന്‍ വിസ ഫീസ് 12 ശതമാനം വര്‍ധിപ്പിച്ചു

ചിങ്ങോലി ജയറാം വധക്കേസ് : പ്രതികൾക്ക് ജീവപര്യന്തം, ഓരോ ലക്ഷം രൂപ പിഴ