കേരളം

പുല്ലരിയാനിറങ്ങിയ കർഷകനെ പുഴയിൽ കാണാതായി; ഏതോ ജീവി വലിച്ചുകൊണ്ടു പോകുന്നത് കണ്ടുവെന്ന് ഭാര്യ, തിരച്ചിൽ

സമകാലിക മലയാളം ഡെസ്ക്

കൽപ്പറ്റ: വയനാട് മീനങ്ങാടിയിൽ വീടിനു സമീപം പുല്ലരിയാനിറങ്ങിയ കർഷകനെ പുഴയിൽ കാണാതായി. മീനങ്ങാടി സ്വദേശി സുരേന്ദ്രനെ(55) ആണ് കാണാതായത്. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് സംഭവം.

കാരാപ്പുഴ പദ്ധതി പ്രദേശത്തിന് സമീപത്തെ കുണ്ടുവയൽ ഭാഗത്ത് പുല്ലരിയുന്നതിനിടെയാണ് സുരേന്ദ്രനെ കാണാതായത്. അപകടമുണ്ടായെന്ന് സംശയിക്കുന്ന സ്ഥലത്ത് വലിച്ചിഴച്ച് കൊണ്ടുപോയിന്റെ പാടുകളുണ്ട്. 
ഭർത്താവിനെ അന്വേഷിച്ചു ചെന്നപ്പോൾ ഏതോ ജീവി വലിച്ചുകൊണ്ടു പോകുന്നത് കണ്ടതായി സുരേന്ദ്രന്റെ ഭാര്യ ഷൈല പറഞ്ഞു. പ്രദേശത്ത് നിന്നും  സുരേന്ദ്രന്റെ ഷൂസും തോർത്തും പൊലീസ് കണ്ടെത്തി.

വന്യമൃഗങ്ങൾ ആക്രമിച്ചതാകാമെന്നാണ് സംശയം. പുഴയിൽ മുതലയോ ചീങ്കണ്ണിയോ ഉണ്ടായിരുന്നോ എന്ന കാര്യം പരിശോധിക്കും.
അഗ്നിരക്ഷാസേന, പൊലീസ്, എൻഡിആർഎഫ്, പൾസ് എമർജൻസി ടീം, തുർക്കി ജീവൻ രക്ഷാസമിതി സംയുക്തമായി അന്വേഷിച്ചിട്ടും സുരേന്ദ്രനെ കണ്ടെത്താനായില്ല. 

കാരാപ്പുഴ ഡാമിൽ നിന്നും വെള്ളം തുറന്നു വിടുന്നത് നിർത്തിവെച്ച ശേഷമാണ് തിരച്ചിൽ ആരംഭിച്ചത്. എന്നാൽ മഴ കനത്തതോടെ വൈകിട്ടോടെ തിരച്ചിൽ തിർത്തി. ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരത്ത് തോരാമഴ, വീടുകളിലും കടകളിലും വെള്ളം കയറി; പൊന്മുടിയിലേക്ക് യാത്ര നിരോധിച്ചു

ലോക്സഭ തെരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; രാഹുലിന്റെ റായ്ബറേലിയും വിധിയെഴുതും

സ്വർണം കൊണ്ട് നിർമ്മിച്ച വസ്ത്രങ്ങൾ; 'രാമായണ'യിൽ യഷിന്റെ ലുക്ക് ഇങ്ങനെ

മനോഹരം! പ്രചോദിപ്പിക്കുന്നത്... തെരുവില്‍ തിമിര്‍ത്ത് ആരാധകര്‍ (വീഡിയോ)

'പൃഥ്വിരാജിന്റെ കണ്ണിലെ ആത്മവിശ്വാസം നജീബിന് ചേരില്ല, കുറയ്‌ക്കാൻ ബോധപൂർവം ശ്രമിച്ചിരുന്നു'