കേരളം

മികച്ച ആഭ്യന്തര മന്ത്രി കോടിയേരി, പൊലീസിന് ​ഗ്യാലറിക്ക് വേണ്ടി കളിക്കാനാകില്ല: ബി സന്ധ്യ

സമകാലിക മലയാളം ഡെസ്ക്

മികച്ച ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണനെന്ന് ഡിജിപി ബി സന്ധ്യ. കോടിയേരി ബാലകൃഷ്‌ണൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് പൊലീസിന് വേണ്ട സ്വാതന്ത്ര്യം അദ്ദേഹം നൽകി. 31 വർഷത്തെ കരിയറിനിടെ 12 വർഷം ലോ ആൻഡ് ഓർഡർ കൈകാര്യം ചെയ്‌തുവെന്ന് ബി സന്ധ്യ ദി ഇന്ത്യൻ എക്‌സ്‌പ്രസ് ദിനപത്രത്തിന്റെ എക്‌സ്പ്രസ് ഡയലോ​ഗിനോട് പറഞ്ഞു. 

പറയുന്ന കാര്യം കേൾക്കാനും അതിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ ചെയ്യാനും കോടിയേരി ശ്രമിച്ചിരുന്നു. അതേസമയം പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ ഞാൻ സോണൽ എഡിജിപി ആയിരുന്നു. രണ്ടര വർഷമായി പൊലീസിന്റെ ഭാ​ഗമായിരുന്നില്ല. എന്നാൽ ചില സാഹചര്യങ്ങളിൽ അദ്ദേഹം എന്റെ പ്രൊഫഷണൽ അഭിപ്രായങ്ങൾ സ്വീകരിക്കാറുണ്ടെന്നും സന്ധ്യ പറഞ്ഞു.

പൊലീസിന് ഒരിക്കലും ​​​ഗ്യാലറിക്ക് വേണ്ടി കളിക്കാൻ കഴിയില്ല. എല്ലാ കേസുകൾക്കും ഒരു പോലെയാണ് പ്രാധാന്യം. ഹൈ-പ്രൊഫൈൽ കേസുകൾ അന്വേഷിക്കുമ്പോൾ‌ മാധ്യമങ്ങൾ പിന്നാലെ വരാറുണ്ട് എന്നാൽ മാധ്യമങ്ങൾക്ക് വേണ്ടി സമയം കളയാൻ ഉദ്യോ​ഗസ്ഥർക്കാവില്ല. ജിഷ വധക്കേസ് അന്വേഷണത്തിലും നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിലും വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഇതിനെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന് ജിഷ വധക്കേസിൽ പ്രതിയെ പിടിച്ചെങ്കിലും വിമർശനം ഉയർന്നപ്പോൾ നിരാശ തോന്നിയിരുന്നു എന്നാൽ പിന്നീട് അതിനെ ജോലി സംബന്ധമായ പ്രശ്നമായി കണ്ട് മറികടന്നു.

നടിയെ ആക്രമിച്ച കേസിൽ വിമർശനം ഉന്നയിക്കുന്നവർക്ക് തന്നെ അറിയാം അത് വ്യാജമാണെന്ന് അതുകൊണ്ട് തന്നെ ആ പ്രശ്‌നങ്ങൾ എന്നെ ബാധിച്ചിട്ടില്ല. രണ്ട് കേസുകളും കോടതിയുടെ പരി​ഗണനയിലാണ്. അതുകൊണ്ട് അതിൽ അഭിപ്രായം പറയാനില്ല. കെ കരുണാകരനും നയനാരും മുഖ്യമന്ത്രിയായിരുന്ന സമയം തനിക്ക് നല്ല പിന്തുണ നൽകിയിട്ടുണ്ടെന്നു സന്ധ്യ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; അഞ്ചു വയസുകാരി അതീവഗുരുതരാവസ്ഥയില്‍

ലീഗ് മത്സരങ്ങള്‍ അതിര്‍ത്തി കടക്കുമോ?; മാറി ചിന്തിച്ച് ഫിഫ

കാസർകോട് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകൽ: പെൺകുട്ടി ലൈം​ഗികാതിക്രമത്തിന് ഇരയായി, മെഡിക്കൽ റിപ്പോർട്ട്

'മമ്മൂട്ടിയോട് ആരാധനയും ബഹുമാനവും പേടിയും; നിവൃത്തിയുണ്ടായിരുന്നെങ്കിൽ 'തലവൻ' റിലീസ് മാറ്റുമായിരുന്നു'

നാരുകളാൽ സമ്പുഷ്ടം; അമിതവണ്ണം കുറയ്‌ക്കാൻ ഇവയാണ് ബെസ്റ്റ്