കേരളം

വഞ്ചനാക്കേസില്‍ സുധാകരനെതിരെ തെളിവുണ്ട്; മോന്‍സനെ ഭീഷണിപ്പെടുത്തിയിട്ടില്ല; ഡിവൈഎസ്പി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പുരാവസ്തു തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പോക്‌സോ കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പേര് പറയാന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ഡിവൈഎസ്പി വൈ ആര്‍ റുസ്തം. സുധാകരന് പങ്കില്ലെന്ന് മോന്‍സന്‍ തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെ എന്തിന് മോന്‍സനെ അതിന് ഭീഷണിപ്പെടുത്തണമെന്ന് ഡിവൈഎസ്പി ചോദിച്ചു.

പൊലീസിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കരുത്. പ്രായമായ അമ്മയുള്ള തന്റെ വീട്ടിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത് ശരിയായില്ലെന്നും ജയിലില്‍ നിന്ന് സുധാകരനെ മോന്‍സന്‍ വിളിച്ചിട്ടില്ലെന്നും ഡിവൈഎസ്പി പറഞ്ഞു. മകനെയും അഭിഭാഷകനെയും മാത്രമാണ് മോന്‍സന്‍ വിളിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മോന്‍സന്‍ പ്രതിയായ വഞ്ചനാക്കേസില്‍ സുധാകരനെതിരെ തെളിവുകള്‍ ശേഖരിച്ചതായും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ തെളിവ് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ സുധാകരന്റെ പേര് പറയാന്‍ ഡിവൈഎസ്പി ഭീഷണിപ്പെടുത്തിയെന്ന് മോന്‍സന്‍ ആരോപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്