കേരളം

സ്പീക്കറുടെ ചേംബറിന് മുന്നിലെ പ്രതിഷേധം; ആറ് പ്രതിപക്ഷ എഎല്‍എമാര്‍ക്കെതിരെ അവകാശലംഘന നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമസഭയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട്  ആറ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ അവകാശലംഘനത്തിന് നിയമസഭാ സെക്രട്ടറി നോട്ടീസ് നല്‍കി. വികെ പ്രശാന്ത് എംഎല്‍എയുടെ പരാതിയിലാണ് മാത്യു കുഴല്‍നാടന്‍, എകെഎം അഷ്‌റഫ്, അന്‍വര്‍ സാദത്ത്, ടി സിദ്ദീഖ്, സനീഷ് കുമാര്‍ ജോസഫ്, റോജി എം ജോണ്‍ എന്നിവര്‍ക്ക് നോട്ടീസ് നല്‍കിയത്. വിഷയത്തിലുള്ള പ്രതികരണം പ്രിവിലേജ്, എത്തിക്‌സ് എന്നിവ സംബന്ധിച്ച സമിതി മുന്‍പാകെ നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

അടിയന്തരപ്രമേയ നോട്ടിസിന് തുടര്‍ച്ചയായി അവതരണാനുമതി നിഷേധിച്ചതിനെതിരെ സ്പീക്കറുടെ ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിപക്ഷ സമരം സംഘര്‍ഷത്തിലെത്തിയിരുന്നു. ഉപരോധ സമരം നേരിടാനുള്ള വാച്ച് ആന്‍ഡ് വാര്‍ഡിന്റെയും ഭരണപക്ഷ അംഗങ്ങളുടെയും ശ്രമമാണ് സംഘര്‍ഷത്തിന് കാരണമായത്. സംഘര്‍ഷത്തിനിടെ എംഎല്‍എ കെകെ രമയുടെ കൈയ്ക്ക് പൊട്ടലുണ്ടായി. വാച്ച് ആന്‍ഡ് വാര്‍ഡിന്റെ കയ്യേറ്റത്തില്‍ പരുക്കേറ്റ സനീഷ് കുമാര്‍ ജോസഫും ചികിത്സ തേടി. 

വാച്ച് ആന്‍ഡ് വാര്‍ഡിന് പുറമെ സച്ചിന്‍ ദേവ്, എം വിജിന്‍, എച്ച് സലാം, കെ അന്‍സന്‍ തുടങ്ങിയ ഭരണപക്ഷ എംഎല്‍എമാര്‍ മര്‍ദിച്ചെന്നായിരുന്നു പ്രതിപക്ഷ എംഎല്‍എമാരുടെ ആരോപണം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 78.69 വിജയം ശതമാനം

അരളിപ്പൂ ഒഴിവാക്കി മലബാർ ദേവസ്വവും

വെംബ്ലിയുടെ രാത്രിയിലേക്ക്...

വിജയ് ദേവരക്കൊണ്ടയ്ക്ക് 35ാം പിറന്നാൾ; 'ടാക്സിവാല' സംവിധായകനൊപ്പം പുതിയ സിനിമ പ്രഖ്യാപിച്ച് താരം

പൊടിയും ചൂടും; വേനൽക്കാലം ആസ്ത്മ ബാധിതർക്ക് അത്ര നല്ല കാലമല്ല, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം