കേരളം

ചില്‍ഡ്രന്‍സ്‌ഹോമില്‍ നിന്നും ചാടിപ്പോയ മൂന്നുപേരെ കണ്ടെത്തി; ലക്‌നൗ സ്വദേശിയെ കണ്ടെത്താനായില്ല

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വെള്ളിമാടുകുന്ന് ബോയ്‌സ്‌ഹോമില്‍ നിന്ന് കാണാതായ നാലുകുട്ടികളെ മൂന്നുപേരെ പൊലീസ് കണ്ടെത്തി. കോഴിക്കോട് സ്വദേശികളായ മൂവരെയും ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വച്ചാണ് കണ്ടെത്തിയത്. ഇവര്‍ക്കൊപ്പം ചാടിപ്പോയ യുപി സ്വദേശിയെ കണ്ടെത്താന്‍ ആയിട്ടില്ല. 

ഏറനാട് എക്‌സ്പ്രസിലാണ് ഇവര്‍ നാടുവിടാന്‍ ശ്രമിച്ചത്. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇവര്‍ ട്രെയിനില്‍ കയറിയത്. സ്റ്റേഷനില്‍ വച്ച് ഒരാളുടെ ഫോണില്‍ നിന്ന് ബാലമന്ദിരത്തില്‍ നിന്ന് ഇവരെ ചാടാന്‍ സഹായിച്ച ആളെ ബന്ധപ്പെട്ടിരുന്നു. ഇത് ട്രെയ്‌സ് ചെയ്താണ് പൊലീസ് കുട്ടികളെ കണ്ടെത്തിയത്. ട്രെയിന്‍ ഷൊര്‍ണൂരില്‍ എത്തിയപ്പോള്‍ കേരളാ പൊലീസും അര്‍ടിഎഫും  ജനറല്‍ കോച്ചില്‍ നടത്തിയ പരിശോധനയില്‍ കുട്ടികളെ കണ്ടെത്തുകയായിരുന്നു.

ഇന്നലെ രാത്രി എട്ടരയോടെയാണ് ഇവര്‍ ബാലമന്ദിരത്തിന്റെ ശുചിമുറിയുടെ ഗ്രില്ല് തകര്‍ത്തത്. അതിന് പിന്നാലെ നാലുപേരും പത്തരയോടെ അവിടെ നിന്നും പുറത്തുകടന്നു. ഇന്ന് രാവിലെയാണ് ബോയ്‌ഹോം അധികൃതര്‍ കൂട്ടികളെ കാണാനില്ലെന്ന് വിവരം ചേവായൂര്‍ പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞത്. നേരത്തെ ഇവിടെ അന്തോവാസികളായ രണ്ടുപേരാണ് കുട്ടികളെ പുറത്ത് കടക്കാന്‍ സഹായിച്ചതെന്ന് പൊലീസ് പറഞ്ഞു. പുറത്തുകടന്ന സമയത്ത് തന്നെ യുപി സ്വദേശിയായ കുട്ടി ഇവരെ പിരിഞ്ഞിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരത്ത് തോരാമഴ, വീടുകളിലും കടകളിലും വെള്ളം കയറി; പൊന്മുടിയിലേക്ക് യാത്ര നിരോധിച്ചു

ഒറ്റയടിക്ക് മൂന്ന് കൂറ്റന്‍ പാമ്പുകളെ വിഴുങ്ങി രാജവെമ്പാല; പിന്നീട്- വൈറല്‍ വീഡിയോ

ഇനി മോഷണം നടക്കില്ല!, ഇതാ ആന്‍ഡ്രോയിഡിന്റെ പുതിയ അഞ്ചുഫീച്ചറുകള്‍

ലോക്സഭ തെരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; രാഹുലിന്റെ റായ്ബറേലിയും വിധിയെഴുതും

സ്വർണം കൊണ്ട് നിർമ്മിച്ച വസ്ത്രങ്ങൾ; 'രാമായണ'യിൽ യഷിന്റെ ലുക്ക് ഇങ്ങനെ