കേരളം

പത്മകുമാറോ ദർവേസ് സാഹിബോ? ആരാകും പുതിയ പൊലീസ് മേധാവി; ഇന്നറിയാം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പുതിയ പൊലീസ് മേധാവി ആരായിരിക്കുമെന്ന് ഇന്നറിയാം. പുതിയ ചീഫ് സെക്രട്ടറി ആരാണെന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. ഇന്ന് ചേരുന്ന മന്ത്രസഭാ യോ​ഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. ചീഫ് സെക്രട്ടറി വിപി ജോയ്, സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് എന്നിവർ ഈ മാസം വിരമിക്കും. ഈ സ്ഥാനങ്ങളിലേക്കാണ് പുതിയ നിയമനം. 

സംസ്ഥാന പൊലീസിന്റെ തലപ്പത്തേക്ക് കെ പത്മകുമാർ, ഷെയ്ക്ക് ​ദർവേസ് സാഹിബ് എന്നിവരിൽ ഒരാൾക്കാണ് സാധ്യത. ‍‍ഡോ. വി വേണുവിനാണ് ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് ഏറ്റവും അധികം സാധ്യത. 

നിലവിൽ ജയിൽ മേധാവിയാണ് പത്മകുമാർ. ഫയർഫോഴ്സിന്റെ മേധാവിയാണ് ഷെയ്ക്ക് ദർവേസ് സാഹിബ്. കളങ്കിതരായ പൊലീസുകാരെ പിരിച്ചുവിടാനുള്ള നടപടികൾക്ക് പിന്നിൽ പത്മകുമാറായിരുന്നു. പ്രായോ​ഗിക പൊലീസിങാണ് പത്മകുമാറിന്റെ സാധ്യത വർധിപ്പിക്കുന്നത്. വിവാദങ്ങളില്ലാത്ത ക്ലീൻ ട്രാക്ക് റെക്കോർഡാണ് ദർവേസ് സാഹിബിന്റെ സാധ്യതകളെ സജീവമാക്കുന്നത്. 

ചീഫ് സെക്രട്ടറി സ്ഥാനം വി വേണുവായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. വേണുവിനേക്കാൾ സീനിയറായ രണ്ട് ഐഎഎസ് ഉദ്യോ​ഗസ്ഥർ കേന്ദർ സർവീസിൽ നിന്നു മടങ്ങി വരില്ലെന്ന് അറിയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ വേണുവായിരിക്കും പുതിയ ചീഫ് സെക്രട്ടറി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

സാം പിത്രോദ രാജിവെച്ചു

സംഗീത് ശിവന്‍ അനശ്വരമാക്കിയ സിനിമകള്‍

വിവിധ മോഡലുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുമായി മാരുതി; അടിമുടി മാറ്റങ്ങളുമായി പുത്തന്‍ ലുക്കില്‍ സ്വിഫ്റ്റ് നാളെ

പാല്‍ വെറുതെ കുടിക്കാന്‍ മടുപ്പാണോ?; ഇനി ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ, ഗുണങ്ങളുമേറെ