കേരളം

കണ്ണൂരില്‍ ശക്തമായ മഴ, വീടുകളില്‍ വെള്ളം കയറി; ബീച്ചുകളിലേക്ക് പ്രവേശനം തടഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ശക്തമായ മഴയും കടല്‍ക്ഷോഭവും കണക്കിലെടുത്ത് കണ്ണൂര്‍ ബീച്ചുകളിലേക്ക് പ്രവേശനം തടഞ്ഞു. പയ്യാമ്പലം, മുഴപ്പിലങ്ങാട്, ധര്‍മടം ബീച്ചുകളിലാണ് നിരോധനം. 

കഴിഞ്ഞദിവസം വടക്കന്‍ കേരളത്തില്‍ കനത്തമഴയാണ് ലഭിച്ചത്. അതിശക്തമായ മഴയില്‍ കണ്ണൂരില്‍ വീടുകളില്‍ വെള്ളം കയറി. മൂന്ന് മണിക്കൂറിലേറെയാണ് മഴ നിര്‍ത്താതെ പെയ്തത്. ഇതോടെ ജില്ലയിലെ പലഭാഗങ്ങളിലും വെള്ളം കയറി. കണ്ണൂര്‍ മട്ടന്നൂരില്‍ വിമാനത്താവളത്തിന് സമീപത്തെ നാല് വീടുകളില്‍ വെള്ളം കയറി. ഒന്നാം ഗേറ്റിന് സമീപമുള്ള കല്ലേരിക്കരയിലെ വീടുകളിലാണ് വെള്ളം കയറിയത്. 

വിമാനത്താവളത്തിലെ കനാല്‍ വഴി വെള്ളം പുറത്തേക്കൊഴുക്കിയിരുന്നു. ഇതാണ് വീടുകളില്‍ വെള്ളം കയറാന്‍ കാരണമായത്. വിമാനത്താവള പരിസരത്ത് വൈകിട്ട് നാല് മണി മുതല്‍ ആരംഭിച്ച കനത്ത മഴ ഏഴ് മണി വരെ തുടര്‍ന്നു. കഴിഞ്ഞ ആറ് മണിക്കൂറിനിടെ കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം 111 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ഇതോടെ കൃഷിയിടങ്ങളിലും വെള്ളം കയറി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

ആദ്യമായി കാനില്‍; മനം കവര്‍ന്ന് കിയാര അധ്വാനി

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും

'ഞങ്ങൾ തമ്മിൽ വഴക്കിടും, പിണങ്ങും'; സിനിമ മേഖലയിലുള്ള ഒരേയൊരു സുഹൃത്തിനേക്കുറിച്ച് സഞ്ജയ് ലീല ബൻസാലി