കേരളം

‌ഗൂഗിളിന്റെ പിഴവ് കാണിച്ചുകൊടുത്ത മിടുക്കൻ; മലയാളിക്ക് ഒരു കോടി രൂപ സമ്മാനം 

സമകാലിക മലയാളം ഡെസ്ക്

ഗൂഗിൾ സേവനങ്ങളിലെ പിഴവുകൾ കണ്ടെത്തിയ മലയാളിക്ക് ഒരു കോടിയിലേറെ രൂപ പാരിതോഷികം. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി കെ എൽ ശ്രീറാമാണ് ഗൂഗിളിന്റെ സുരക്ഷാവീഴ്ച കണ്ടെത്തി വൾനറബിലിറ്റി റിവാർഡ് പ്രോഗാം 2022ൽ 2,3,4 സ്ഥാനങ്ങൾ സ്വന്തമാക്കിയത്. 1,35,979 യുഎസ് ഡോളർ അതായത് ഏകദേശം 1.11 കോടി രൂപയാണ് ഈ മിടുക്കൻ നേടിയത്. 

ഗൂഗിളിന്റെയും മറ്റും സേവനങ്ങളിലെയും സുരക്ഷാ വീഴ്ചകൾ കണ്ടെത്തി പ്രസിദ്ധീകരിക്കുന്നതാണ് വൾനറബിലിറ്റി റിവാർഡ് പ്രോഗാം. ശ്രീറാമും സുഹൃത്ത് ശിവനേഷ് അശോകും ചേർന്ന് നാല് റിപ്പോർട്ടുകളാണ് അയച്ചത്. ഇതിൽ മൂന്നെണ്ണവും സമ്മാനാർഹമായി. 

സ്ക്വാഡ്രൺ ലാബ്സ് എന്ന സ്റ്റാർട്ടപ് നടത്തുകയാണ് ശ്രീറാം. സൈബർ കടന്നുകയറ്റങ്ങളിൽ നിന്നു സ്ഥാപനങ്ങളെ സംരക്ഷിക്കുകയാണു സ്ക്വാഡ്രൻ ലാബ്സ് ചെയ്യുന്നത്. ചെന്നൈ സ്വദേശിയാണ് ശിവനേഷ് അശോക്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡ് കൂടും; പുനര്‍ നിര്‍ണയത്തിന് കമ്മിഷന്‍, മന്ത്രിസഭാ തീരുമാനം

ഹീറ്റാവുമെന്ന് പേടി വേണ്ട, പ്രത്യേക കൂളിങ് സിസ്റ്റം; വരുന്നു റിയല്‍മിയുടെ 'അടിപൊളി' ഫോണ്‍, മറ്റു ഫീച്ചറുകള്‍

'വെടിക്കെട്ട്' ഫോമില്‍ ഓസീസ് കണ്ണുടക്കി; മക്ഗുര്‍ക് ടി20 ലോകകപ്പിന്?

എട മോനെ ഇതാണ് അമേയയുടെ വെയിറ്റ് ലോസ് രഹസ്യം; സിംപിള്‍ ഹെല്‍ത്തി വിഭവം പരിചയപ്പെടുത്തി താരം; വിഡിയോ

'ഒരുമിച്ച് സിനിമ ചെയ്യണമെന്ന് ആ​ഗ്രഹമുണ്ട്, പക്ഷേ'; സിദ്ധാർഥിനൊപ്പം സിനിമയുണ്ടാകുമോയെന്ന ചോദ്യത്തിന് കിയാരയുടെ മറുപടി