കേരളം

കള്ളക്കടത്തുകാരുടെ ഒരു രൂപ പോലുമില്ല; രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മൂന്നര കോടിയുടെ കടം തീര്‍ത്തു; കെ സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസീന്റെ   മൂന്നരക്കോടി രൂപയുടെ കടം തീര്‍ത്തെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കള്ളക്കടത്തുകാരുടെ ഒരു രൂപ പോലും സ്വീകരിച്ചില്ലെന്നും സുധാകരന്‍ ഫെയസ്്ബുക്കില്‍ കുറിച്ചു. ചെന്നിത്തല കെപിസിസി അധ്യക്ഷനായിരിക്കെ തുടങ്ങിയ സ്ഥാപനമാണിത്. 

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയ പഠനവും പ്രവര്‍ത്തന പരിശീലനവും നല്‍കുക എന്ന ബൃഹത്തായ ഉദ്ദേശ ലക്ഷ്യത്തോടെയാണ് നെയ്യാര്‍ ഡാമിന് സമീപമുള്ള അഞ്ച് ഏക്കര്‍ ഭൂമിയില്‍ കോടികള്‍ ചെലവാക്കി എല്ലാ ആധുനിക സജ്ജീകരണങ്ങളോടെ  ബഹുനില കെട്ടിടം നിര്‍മ്മിച്ചത്. കെപിസിസി അധ്യക്ഷ പദവി ഏറ്റെടുത്ത നാളിലും ഏതാണ്ട് 3.5  കോടിയുടെ വലിയ ബാധ്യത ഈ സ്ഥാപനത്തിന് മേലുണ്ടായിരുന്നെന്ന് സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 137 -ാംജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് കെപിസിസി ആരംഭിച്ച 137 രൂപ ചലഞ്ചും  തുടര്‍ന്ന് ഈ വര്‍ഷത്തെ 138  രൂപ ചലഞ്ചിലൂടെ പ്രവര്‍ത്തകരില്‍ നിന്ന് സമാഹരിച്ച തുകയും ഇന്ന്   രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസിനെ ഒരു രൂപപോലും സാമ്പത്തിക ബാധ്യതയില്ലാത്ത സ്ഥാപനമാക്കാന്‍ സഹായിച്ചതായും സുധാകരന്‍ പറഞ്ഞു. 

കോര്‍പ്പറേറ്റ് ഭീമന്‍മാരുടെയോ കള്ളക്കടത്തുകാരുടെയോ ഒരു രൂപപോലും സഹായമില്ലാതെ ഇത് സാധ്യമായത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഒത്തൊരുമയും ആത്മസമര്‍പ്പണവും  സഹായവും കൊണ്ടാണെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടി നിയന്ത്രണത്തിലുള്ള മാധ്യമസ്ഥാപനങ്ങളായ വീക്ഷണവും ജയ്ഹിന്ദും സമാനരീതിയില്‍ സാമ്പത്തിക ബാധ്യത  നേരിടുന്നവയാണ്.കെപിസിസിയുടെ അടുത്ത ലക്ഷ്യം  അവയെ കടബാധ്യതകളില്‍ നിന്നും മോചിപ്പിക്കുക എന്നതാണെന്നും സുധാകരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ