കേരളം

ജനത്തിന് 15,000 ലിറ്റര്‍ പോരേയെന്നു മന്ത്രി, മന്ത്രിമന്ദിരത്തില്‍ ഉപയോഗിച്ചത് 60,000 ലിറ്റര്‍ വെള്ളം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നാലംഗ കുടുംബത്തിന് ഉപയോഗിക്കാന്‍ മാസം 15,000 ലിറ്റര്‍ വെള്ളം മതിയെന്ന് പറഞ്ഞ ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്റെ വീട്ടില്‍ മാസം ഉപയോഗിച്ചത് ശരാശരി 60,000 ലിറ്റര്‍ വെള്ളം. നിയമസഭയില്‍ ചോദ്യത്തിനു മറുപടിയായി മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഒരു കുടുംബത്തിന് പ്രതിമാസം പതിനയ്യായിരം ലിറ്റര്‍ വെള്ളം പോരേയെന്നും 30,000 ലിറ്റര്‍ വേണ്ടവര്‍ എവിടെയെങ്കിലുമുണ്ടോ എന്നായിരുന്നു മന്ത്രി ചോദിച്ചത്. എന്നാല്‍ മന്ത്രി നിയമസഭയില്‍ പറഞ്ഞ കണക്ക് അനുസരിച്ച് 1.22 ലക്ഷം ലിറ്റര്‍ വെള്ളമാണ് രണ്ടുമാസക്കാലയളവില്‍ ഔദ്യോഗിക വസതിയില്‍ ഉപയോഗിച്ചത്. നിയമസഭയില്‍ സനീഷ് കുമാര്‍ ജോസഫ് ആണ് ചോദ്യം ഉന്നയിച്ചത്. 

മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ രണ്ട് കുടിവെള്ള കണക്ഷനാണ് ഉള്ളത്. ജൂണ്‍-ജൂലായ് മാസം ഇതില്‍ ഒന്നില്‍ 1.12 ലക്ഷം ലിറ്റര്‍ വെള്ളവും രണ്ടാമത്തേതില്‍ 10000 ലിറ്റര്‍ വെള്ളവും ഉപയോഗിച്ചുവെന്നാണ് കണക്ക്. രണ്ട് കണക്ഷനിലുമായി 2542 രുപയാണ് ബില്ല് വന്നത്. 

നേരത്തെ വെള്ളക്കരം കൂട്ടിയ തീരുമാനത്തെ ന്യായീകരിച്ച് നിയമസഭയില്‍ സംസാരിക്കവെയായിരുന്നു നാലംഗ കുടുംബത്തിന് വേണ്ട വെള്ളത്തിന്റെ കണക്ക് മന്ത്രി പറഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്

ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദം, സീസണിലെ ആദ്യത്തേത്; വരുംദിവസങ്ങളില്‍ പെരുമഴ, ജാഗ്രത

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ റെഡ് കാര്‍പ്പറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി