കേരളം

അധികാരം പ്രയോഗിച്ചതല്ല; പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ചെന്ന് സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എംപിമാര്‍ക്ക് നോട്ടീസ് നല്‍കിയതിന്റെ പേരിലുണ്ടായ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ചെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അഭിപ്രായ വ്യത്യാസമുള്ള എല്ലാവരുമായി ചര്‍ച്ച നടത്തുമെന്നും രാഷ്ട്രീയകാര്യ സമിതിയോഗം വിളിച്ചുചേര്‍ക്കുമെന്നും സുധാകരന്‍ പറഞ്ഞു. കെസി വേണുഗോപാല്‍ വിളിച്ചുചേര്‍ത്ത യോഗത്തിന് പിന്നാലെയാണ് സുധാകരന്റെ പ്രതികരണം.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഒരുക്കത്തിനാണ് യോഗം വിളിച്ചതെന്നും യോഗത്തില്‍ എംപിമാര്‍ക്ക് നല്‍കിയ നോട്ടീസിന്റെ കാര്യങ്ങള്‍ സംസാരിച്ചെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. കെപിസിസി അധികാരം പ്രയോഗിച്ചതല്ലെന്നും നല്ല ഉദ്ദേശ ശുദ്ധിയോടെയാണ് നോട്ടീസ് നല്‍കിയത് അദ്ദേഹം പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞ് തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തര്‍ക്കം തീര്‍ക്കാന്‍ കെസി വേണുഗോപാല്‍ വിളിച്ച യോഗത്തില്‍ രൂക്ഷമായ വാക്‌പോര് നടന്നെന്നാണ് വിവരം. നോട്ടീസ് അയച്ചതുമായി ബന്ധപ്പെട്ട് യോഗത്തില്‍ കെ സുധാകരന്‍ വ്യക്തമായ മറുപടി നല്‍കിയില്ല. അതേസമയം, കെ സുധാകരന്റെ നേതൃത്വം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന് കെ മുരളീധരനും എംകെ രാഘവനും കുറ്റപ്പെടുത്തി. 

പാര്‍ട്ടിക്കകത്തെ ആഭ്യന്തരപ്രശ്‌നങ്ങള്‍ പരിഹരിക്കാനായി താരീഖ് അന്‍വര്‍ വരും ദിവസം കേരളത്തിലെത്തും. മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തി യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു