കേരളം

'പിണറായി വിജയന്‍ ചെറ്റ മുഖ്യമന്ത്രി, എംവി ഗോവിന്ദന്‍ തുറന്ന പുസ്തകം'

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അഴിമതിക്കാരനാണെന്ന അഭിപ്രായം കോണ്‍ഗ്രസിനോ, യുഡിഎഫിനോ ഇല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അദ്ദേഹം ഒരു തുറന്ന പുസ്തകമാണ്. അതുകൊണ്ടാണ് സ്വപ്‌നയ്‌ക്കെതിരെ മാനനഷ്ടക്കേസ് കൊടുത്തതെന്ന് കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

'സ്വപ്‌നയക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞു. അദ്ദേഹം അത് പ്രാവര്‍ത്തികമാക്കി. എന്തേ മുഖ്യമന്ത്രി കൊടുക്കാതിരുന്നത്. മുഖ്യമന്ത്രി അത് സ്വയമേറ്റെടുക്കകയാണ്. സ്വപ്‌ന ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഞാന്‍ അര്‍ഹനാണെന്ന് അദ്ദേഹം സ്വയം സമ്മതിക്കുകയാണ്'-സുധാകരന്‍ പറഞ്ഞു.

ഗോവിന്ദന് മാഷിന് മടിയില്‍ കനമില്ല. പിണറായി വിജയന്‍ അതല്ല. ഗോവിന്ദന്‍ മാഷിനെതിരെ ഉന്നയിച്ചതിനേക്കാള്‍ ഭീകരമായ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച സ്വപ്‌നയ്‌ക്കെതിരെ മുഖ്യമന്ത്രി കേസ് കൊടുക്കാത്തത് എന്തുകൊണ്ടെന്ന് സിപിഎം വിലയിരുത്തണം. ഗോവിന്ദന്‍മാഷുടെ മനസാക്ഷി പറയുന്നുണ്ട് മുഖ്യമന്ത്രി കുറ്റവാളിയാണെന്ന്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റാന്‍ സിപിഎമ്മിന്റെ തലപ്പത്തിരിക്കുന്ന താങ്കള്‍ ആ കടമ നിറവേറ്റണമെന്നും സുധാകരന്‍ പറഞ്ഞു.

കൊച്ചിയില്‍ മേയറുടെ രാജി ആവശ്യപ്പെട്ട് ഡിസിസി നടത്തിയ കോര്‍പ്പറേഷന്‍ ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നതിനിടെയും മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനം സുധാകരന്‍ നടത്തിയിരുന്നു. ഇങ്ങനെയൊരൂ ചെറ്റ മുഖ്യമന്ത്രി ലോകത്ത് എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ?. നാണവും മാനവും ഉളുപ്പുമുണ്ടോ അദ്ദേഹത്തിന്. എത്ര അഴിമതി വന്നു. വായതുറന്നോ?, പ്രതികരിച്ചോയെന്നും സുധാകരന്‍ ചോദിച്ചു. പിണറായി വിജയനെ ചങ്ങലക്കിടാന്‍ കഴിഞ്ഞില്ലെങ്കില്‍ സിപിഎം പിരിച്ചുവിടണം. തുക്കട പൊലീസിനെ കാണിച്ച് കോണ്‍ഗ്രസിനെ ഭയപ്പെടുത്താന്‍ ശ്രമിക്കേണ്ട. നീതി കാണിച്ചില്ലെങ്കില്‍ പൊലീസാണെന്ന് നോക്കില്ലെന്നും സുധാകരന്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു