കേരളം

'ഹലോ.. സാറെ.. എന്റെ 34000 രൂപ പോയി..'; ഇടപെട്ട് പൊലീസ്, പിന്നാലെ മുന്നറിയിപ്പ് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യുപിഐ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് പണം നഷ്ടപ്പെട്ടയാള്‍ക്ക് പൊലീസിന്റെ സഹായം. മറ്റൊരു സംസ്ഥാനത്തിലെ വ്യക്തിയുടെ അക്കൗണ്ടിലേക്കാണ് പണം പോയത്. പൊലീസ് ഇടപെട്ട് പണം തിരികെ വാങ്ങി നല്‍കി. യുപിഐ നമ്പര്‍ രേഖപ്പെടുത്തുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തണമെന്ന മുന്നറിയിപ്പോടെ ഫെയ്‌സ്ബുക്കിലൂടെയാണ് കേരള പൊലീസ് സംഭവം വിവരിച്ചത്.

34000 രൂപ നഷ്ടപ്പെട്ടു എന്ന് പറഞ്ഞ് സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്റെ ഹെല്‍പ്പ്‌ലൈന്‍ നമ്പറായ 1930ലേക്ക് വിളിച്ചാണ് പരാതിപ്പെട്ടത്. ഭാര്യയുടെ മാല പണയം വെച്ച് കിട്ടിയ പണമാണ് നഷ്ടമായത് എന്ന് പരാതിയില്‍ പറയുന്നു. ആശുപത്രി ബില്‍ അടയ്ക്കാനായി സഹോദരന് കൈമാറിയ പണമാണ് നഷ്ടമായത്. അന്വേഷണത്തില്‍ യുപിഐ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയത് മൂലമാണ് പണം നഷ്ടമായതെന്ന് കണ്ടെത്തിയതായി പൊലീസ് പറയുന്നു.

കുറിപ്പ്:  

'ഹലോ .. സാറെ .. എന്റെ 34000 രൂപ പോയി..  ഭാര്യേടെ മാല പണയം വെച്ച പൈസയാ സാറേ ..  ' 
സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്റെ ഹെല്‌പ്ലൈന്‍ നമ്പറായ 1930 ലേക്ക് വന്ന കോളില്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞു തീര്‍ത്ത വാചകമാണിത്.  ആശുപത്രി ബില്ല് അടക്കാനായി സഹോദരന് ഭാര്യയുടെ മാല പണയം വെച്ച് UPI ( Unified Payments Interface ) ഉപയോഗിച്ച്  ട്രാന്‍സ്ഫര്‍ ചെയ്ത പണമാണ് ആ സുഹൃത്തിനു നഷ്ടമായത്.  പണം പക്ഷെ, തട്ടിച്ചെടുത്തതല്ല. അദ്ദേഹത്തിന്റെ അശ്രദ്ധ കൊണ്ടാണ് നഷ്ടമായത്.   UPI നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയതിനാല്‍ മറ്റൊരു സംസ്ഥാനത്തിലെ വ്യക്തിയുടെ അക്കൗണ്ടിലേക്കാണ് പണം ട്രാന്‍സ്ഫര്‍ ആയത്. ഏറെ പണിപ്പെട്ടാണെങ്കിലും പരാതിക്കാരനെ  സഹായിക്കാനായെന്ന ചാരിതാര്‍ഥ്യത്തോടെ തന്നെ നിങ്ങളെ ഓര്‍മ്മപ്പെടുത്തുകയാണ്.  
 UPI ( Unified Payments Interface ) ഉപയോഗിച്ച് പണം ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ പ്രത്യേക കരുതല്‍ ഉണ്ടായിരിക്കണം.  UPI നമ്പര്‍ രേഖപ്പെടുത്തിയാലും  കൃത്യം ആണെന്നത് വീണ്ടും ഉറപ്പ് വരുത്തിയ ശേഷം മാത്രം സൂക്ഷ്മതയോടെ  പേയ്‌മെന്റ്‌റ് തുടരുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി