കേരളം

കെ സുധാകരന് ഫ്യൂഡല്‍ ചട്ടമ്പിയുടെ ഭാഷ; പ്രതിപക്ഷം കാണിക്കുന്നത് കോപ്രായം: എം വി ഗോവിന്ദന്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റേത് ഫ്യൂഡല്‍ ചട്ടമ്പിമാരുടെ ഭാഷയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നിയമസഭയില്‍ പ്രതിപക്ഷം കാണിക്കുന്നത് കോപ്രായമാണെന്നും അദ്ദേഹം ആരോപിച്ചു. സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപക്ഷം വ്യക്തിപരമായി ആക്ഷേപിക്കുകയാണ്. ഇടത് സര്‍ക്കാരിന് എതിരെ ചരിത്രത്തില്‍ ഇല്ലാത്ത കടന്നാക്രമണമാണ് കേന്ദ്ര ഏജന്‍സികളും വര്‍ഗീയ ശക്തിതളും നടത്തുന്നത്. വലിയൊരു വിഭാഗം മാധ്യമ ശൃംഖലയും അവര്‍ക്കൊപ്പമുണ്ട്. പക്ഷേ ജനങ്ങള്‍ അത് തിരിച്ചറിഞ്ഞു.  അദ്ദേഹം പറഞ്ഞു. 

വീട്ടമ്മമാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി ഉടന്‍ നടപ്പാക്കും. സാമ്പത്തിക പ്രതിസന്ധി കാരണമാണ് പദ്ധതി നടപ്പിലാക്കാന്‍ സാധിക്കാതിരുന്നത്. സ്ത്രീപുരുഷ സമത്വം കേരളത്തില്‍ ഉണ്ടാകും. പെന്‍ഷന്റെ പണമല്ല പ്രശ്‌നം, അംഗീകാരമാണ്. മൂന്നുവര്‍ഷം കൊണ്ട് അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

കിര്‍ഗിസ്ഥാനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിദേശികള്‍ക്ക് നേരെ ആക്രമണം,ആശങ്ക

ഒറ്റ ദിവസം 83 ലക്ഷം രൂപയുടെ വഴിപാട്: ഗുരുവായൂരിൽ റെക്കോർഡ് വരുമാനം

അഭിഷേക് ശര്‍മ തിളങ്ങി; പഞ്ചാബിനെതിരെ ഹൈദരാബാദിന് നാല് വിക്കറ്റ് ജയം

ആദ്യമായി കാനില്‍; മനം കവര്‍ന്ന് കിയാര അധ്വാനി