കേരളം

മാര്‍ ജോസഫ് പൗവത്തില്‍ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ചങ്ങനാശേരി അതിരൂപത മുന്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പൗവത്തില്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. ഉച്ചയ്ക്ക് ഒന്നേകാലോടെയായിരുന്നു അന്ത്യം. 

ആര്‍ച്ച് ബിഷപ് എമെരിറ്റസായ മാര്‍ പൗവത്തില്‍  ചങ്ങനാശേരി ആര്‍ച്ച് ബിഷപ്‌സ് ഹൗസില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. സിബിസിഐയുടെയും കെസിബിസിയുടെയും അധ്യക്ഷന്‍, ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എജ്യുക്കേഷന്‍ ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. 

1930ല്‍ കുറുമ്പനാടം പൗവത്തില്‍ കുടുംബത്തില്‍ ജനിച്ച മാര്‍ ജോസഫ് പൗവത്തില്‍ 1962ലാണ് പൗരോഹിത്യം സ്വീകരിച്ചത്. 1977ല്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ ആദ്യ മെത്രാനായി. 1985 മുതല്‍ 2007 വരെ ചങ്ങനാശേരി അതിരൂപത ആര്‍ച്ച്ബിഷപ്പായി സേവനമനുഷ്ഠിച്ചു. 

ഒരു പതിറ്റാണ്ടുകാലം ചങ്ങനാശേരി എസ്ബി കോളജില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍