കേരളം

'സ്ത്രീകളുടെ എവിടെയൊക്കെയാ പിടിച്ചത്?; സതീശാ.. ഞങ്ങള്‍ നോക്കി നില്‍ക്കുമെന്നാണോ കരുതുന്നത്'

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. കെപിസിസി പ്രസിഡന്റിന് ഒത്തനിലയിലാണ് ഇപ്പോള്‍ സതീശന്‍ പ്രവര്‍ത്തിക്കുന്നത്. ഇതൊന്നും നോക്കിനില്‍ക്കുമെന്ന് സതീശന്‍ കരുതേണ്ടെന്നും ഇപി ജയരാജന്‍ പറഞ്ഞു. നിയമസഭയില്‍ അതിക്രമം നടത്തിയവര്‍ ഉപദേശിക്കേണ്ടെന്ന സതീശന്റെ പ്രസ്താവനയോടായിരുന്നു ജയരാജന്റെ പ്രതികരണം.

'വിഡി സതീശനും ആളുകളും നമ്മുടെ സ്ത്രീകളെ കയറിപ്പിടിക്കുകയാ. എവിടെയൊക്കെയാ പിടിച്ചത്. ഞങ്ങള്‍ നോക്കിനില്‍ക്കുമെന്നാണോ സതീശന്‍ ധരിച്ചത്?.  ഞങ്ങളുടെ ശരീരത്തില്‍ ജീവനുള്ളിടത്തോളം കാലം സതീശാ..അതിനൊന്നും ഞങ്ങള്‍ നിന്നുതരില്ല. നിങ്ങള്‍ എന്തൊക്കെയാ, കാണിച്ചുകൂട്ടിയത്. സ്ത്രീ എംഎല്‍എമാരെ കയ്യേറ്റം ചെയ്തില്ലേ? അവരെ അങ്ങേയറ്റം ആക്ഷേപിച്ചില്ലേ?. ഈ കാര്യങ്ങളെല്ലാം നിങ്ങള്‍ ചെയ്യുമ്പോള്‍ ഞങ്ങള്‍ നോക്കിനില്‍ക്കുമെന്നാണോ'- ജയരാജന്‍ ചോദിച്ചു.

'അന്ന് ഞങ്ങള്‍ ചെയ്തതിന്റെ പേരില്‍ ഞങ്ങള്‍ക്കെതിരെ നടപടിയെടുത്തു. യുഡിഎഫ് എംഎല്‍എമാര്‍ എന്തെല്ലാം കാണിച്ചുകൂട്ടി. അവര്‍ക്ക് നേരെ നടപടിയെടുത്തോ?. അവര്‍ക്കെതിരെ ഞാന്‍ പരാതി കൊടുത്തിട്ട് കേസ് എടുത്തോ?.  ഈ വനിതാ എംഎല്‍എമാരെ അടിച്ച് ആശുപത്രിയില്‍ ആക്കിയില്ലേ? ശിവന്‍കുട്ടിയെ ആക്രമിച്ച് ബോധം കെടുത്തിയില്ലേ?. കേസ് എടുത്തോ? നിങ്ങളുടെ കാലത്ത് കേസ് എടുത്തിട്ടുണ്ടോ?.  നിങ്ങള്‍ക്ക് എന്ത് മാന്യതയാണ് ഉള്ളത്. വിഡി സതീശന്‍ വല്ലാത്ത ഒരു അവസ്ഥയിലാണ് ഉളളത്. അദ്ദേഹത്തിന്റെ നില ശരിയായ നിലയില്‍ അല്ല. അദ്ദേഹത്തിന്റെ പ്രസിഡന്റിന് ഒത്തനിലയിലാണ്. അദ്ദേഹത്തിന്റെ പ്രസിഡന്റ് അയാളെ ചെറ്റയെന്നോ മറ്റോ വിളിച്ചു. അത് സഹിക്കാന്‍ കഴിയാത്തതുകൊണ്ട് അദ്ദേഹം നമുക്ക് നേരെ വന്നിട്ട് എന്താ കാര്യം. അത് സുധാകരനോട് പോയി പറയൂ'- ജയരാജന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം