കേരളം

'വിധി ഏകപക്ഷീയം, നഷ്ടപരിഹാരം തിട്ടപ്പെടുത്താതെയാണ് പിഴ ചുമത്തിയത്'; അപ്പീൽ നൽകുമെന്ന് കൊച്ചി മേയർ

സമകാലിക മലയാളം ഡെസ്ക്

‌കൊച്ചി. ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്ന്‌ കൊച്ചി കോർപറേഷന്‌ 100 കോടി രൂപ പിഴയിട്ട ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധിക്കെതിരെ 
ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന്‌ മേയർ എം അനിൽകുമാർ. കോർപറേഷന്റെയോ സംസ്ഥാന സർക്കാരിന്റെയോ വാദം കേൾക്കാതെ തികച്ചും ഏകപക്ഷീയമായാണ്‌ വിധി. നേരത്തെ കോർപറേഷൻ കൈമാറിയ സത്യവാങ്മൂലം വേണ്ടവിധം പരിഗണിച്ചോയെന്നും സംശയമുണ്ട്‌. 

ഈ വിഷയത്തിൽ ഹൈക്കോടതിയിൽ ഒരു കേസ് നടക്കുകയാണ്.  നഷ്ടപരിഹാരം പൂർണ്ണമായും തിട്ടപ്പെടുത്താതെയാണ് ട്രൈബ്യൂണൽ പിഴ ചുമത്തിയിട്ടുളളത്. നിയമവിദഗ്‌ധരുമായി ആലോചിച്ചശേഷം ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കുമെന്നും മേയർ പറഞ്ഞു.

അതേസമയം ബ്രഹ്മപുരം വിഷയം പെട്ടന്ന് ഉണ്ടായതല്ല. കമ്പോസ്റ്റിങ് പ്ലാന്റിന്റെ പ്രവർത്തനം തൃപ്തികരമല്ലെന്ന് 2012ൽ മലിനീകരണ നിയന്ത്രണബോർഡ് വ്യക്തമാക്കുകയും ഹൈക്കോടതി കേസെടുക്കുകയും ചെയ്തിരുന്നുവെന്ന് ഹരിത ട്രിബ്യൂണൽ ഉത്തരവിൽ പറയുന്നുണ്ട്. 2018ൽ സൗമിനി ജെയിൻ മേയറായിരിക്കെ ദേശീയ ഹരിത ട്രിബ്യൂണൽ പിഴയിട്ടപ്പോൾ ഹൈക്കോടതിയിൽ നിന്ന്‌ ഇടക്കാല ഉത്തരവ് വാങ്ങിയാണ് ഒഴിവായത്‌.

ബ്രഹ്മപുരത്തെ തീയണയ്‌ക്കാനും തുടർപ്രവർത്തനങ്ങൾക്കും മുഴുവൻ ചെലവും വഹിച്ചത്‌ കോർപറേഷനാണ്‌. അങ്കമാലി മുതൽ കുമ്പളം വരെയുള്ള തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യം മുഴുവൻ ബ്രഹ്മപുരത്തേക്ക് കൊണ്ടുവന്നത് എന്തിനെന്നും യുഡിഎഫ് വിശദീകരിക്കണമെന്ന് മേയർ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'