കേരളം

'സ്ത്രീ സുരക്ഷയില്‍ കേരളം വട്ടപ്പൂജ്യം; കാരണം ഇത് പിണറായി ഭരണമാണ്'

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പിണറായി ഭരണത്തില്‍ സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ കേരളം വട്ടപ്പൂജ്യമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ ഒരു സ്ത്രീ ആക്രമണത്തിന് ഇരയായിട്ട് ഒരാഴ്ചയായി. എന്നിട്ടും പ്രതിയെ പിടികൂടാനായില്ല. ലജ്ജയില്ലാതെ, അതേ പൊലീസിനെ ന്യായീകരിക്കുന്ന വനിതാ കമ്മിഷന്‍ കൂടിയായപ്പോള്‍ കമ്മ്യൂണിസ്റ്റ് ഭരണം പൂര്‍ണമായെന്ന് വി മുരളീധരന്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

പാറ്റൂരില്‍ അതിക്രമത്തിനിരയായ സഹോദരിയുമായി ഫോണില്‍ സംസാരിച്ചു...
മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ ഒരു സ്ത്രീ ആക്രമണത്തിന് ഇരയായി ഒരാഴ്ചയായിട്ടും പ്രതി കാണാമറയത്ത്....!
സഹായമഭ്യര്‍ഥിച്ച് വിളിക്കുന്ന സ്ത്രീകളോട് നിസംഗതയോടെ പ്രതികരിക്കുകയും അര്‍ധരാത്രി സ്റ്റേഷനിലെത്തി മൊഴി നല്‍കാന്‍ പറയുകയും ചെയ്യുന്നതാണ് പിണറായി പൊലീസിന്റെ ലക്ഷണം !
ലജ്ജയില്ലാതെ, അതേ പൊലീസിനെ ന്യായീകരിക്കുന്ന വനിതാ കമ്മിഷന്‍ കൂടിയായപ്പോള്‍ കമ്മ്യൂണിസ്റ്റ് ഭരണം പൂര്‍ണമായി !
മന്ത്രിയുടെ സെക്രട്ടറിയുടെ ഡ്രൈവര്‍ മുതല്‍ വഴിപോക്കന്‍ വരെയുള്ള സാമൂഹ്യവിരുദ്ധരെക്കൊണ്ട് തലസ്ഥാനത്ത് സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ഭയമായിരിക്കുന്നു...
കഴിഞ്ഞ മൂന്നു മാസത്തിനിടെ മാത്രം തിരുവനന്തപുരത്ത് സ്ത്രീകള്‍ക്ക് നേരെ നടന്ന അതിക്രമങ്ങള്‍ മാത്രം മതി സ്ത്രീ സുരക്ഷയില്‍ കേരളം വട്ടപൂജ്യമെന്ന് മനസിലാക്കാന്‍...
പൊലീസ് കാവലില്‍ കമ്മ്യൂണിസ്റ്റുകാരായ വനിതകളെ ഇറക്കി നടത്തുന്ന 'രാത്രി നടത്തം'പോലുള്ള പ്രഹസനങ്ങളല്ല,
സാധാരണ സ്ത്രീകള്‍ക്ക് സുരക്ഷിതരായി  ജീവിക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കേണ്ടത്...
പാറ്റൂരിലെ വീട്ടമ്മയുടെ അനുഭവം മലയാളിയെ ആകെ ലജ്ജിപ്പിക്കുന്നതാണ്...
ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നടക്കുന്ന ചെറുസംഭവങ്ങളുടെ പേരില്‍പ്പോലും മെഴുകുതിരി തെളിക്കുന്ന ആരെയും ഈ വീട്ടമ്മയ്ക്കായി കണ്ടില്ല !
തലസ്ഥാനത്തെ സാംസ്‌കാരിക അടിമകളും അഭിനവ ബുദ്ധിജീവികളും ഉറക്കത്തിലാണ്....
കാരണം ഇത് പിണറായി ഭരണമാണ്.....

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി

മൂന്ന് ഭാവത്തിൽ അജിത്തിന്റെ മാസ് അവതാരം: 'ഗുഡ് ബാഡ് അഗ്ലി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കിര്‍ഗിസ്ഥാനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിദേശികള്‍ക്ക് നേരെ ആക്രമണം,ആശങ്ക