കേരളം

'ഇടിമുഴക്കം പോലുള്ള സാന്നിധ്യം ഭയക്കുന്നു';രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ നിന്ന് വളഞ്ഞവഴിയിലൂടെ പുറത്താക്കാന്‍ നീക്കം; കെ സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് എതിരായ മാനനഷ്ടക്കേസ് വിധിയില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.
മാനനഷ്ടക്കേസില്‍ പരമാവധി ശിക്ഷ രണ്ട് വര്‍ഷവും, പാര്‍ലമെന്റ് അംഗത്തെ അയോഗ്യനാക്കാനുള്ള കുറഞ്ഞ ശിക്ഷ രണ്ട് വര്‍ഷവും ആണെന്നിരിക്കെ ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ ഗൂഢ രാഷ്ട്രീയ അജണ്ട കണ്ടെത്തിയാല്‍ കുറ്റം പറയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതിയുടെ വിധി ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ജനാധിപത്യ പ്രക്രിയയിലൂടെ രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ നിന്ന് ഒഴിവാക്കാന്‍ ഒരിക്കലും കഴിയില്ലെന്ന് അറിയാവുന്ന മോദിയും സംഘപരിവാര്‍ ശക്തികളും വളഞ്ഞവഴിയിലൂടെ ലക്ഷ്യം കൈവരിക്കാന്‍ ശ്രമിക്കുകയാണ്. കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ, മുതലാളിത്ത, വര്‍ഗീയ നയങ്ങളെ നിര്‍ഭയമായി ചോദ്യം ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ ഇടിമുഴക്കം പോലുള്ള സാന്നിധ്യം ഫാസിസ്റ്റ് ശക്തികളെ എത്രമാത്രം വെറളിപിടിപ്പിക്കുന്നെന്ന് ഇപ്പോള്‍ കൂടുതല്‍ വ്യക്തമാണ്. പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധിയെ നേരിടാനുള്ള ധൈര്യവും തന്റേടവുമില്ലാത്തിനാല്‍ ഭരണകക്ഷിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്ന അതിവിചിത്രമായ നടപടികളാണ് ഇപ്പോള്‍ പാര്‍ലമെന്റില്‍ കാണുന്നത്.

ഫാസിസം ജനാധിപത്യത്തിന് മേല്‍ ആധിപത്യം നേടുന്നത് ഒട്ടും ഭൂഷണമല്ല. നീതിന്യായ സംവിധാനങ്ങള്‍ ജനങ്ങളുടെ അവസാന ആശ്രയമാണ്. അതുകൊണ്ട് തന്നെ നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസമര്‍പ്പിച്ച് കോണ്‍ഗ്രസ് നിയമപോരാട്ടം തുടരുമെന്നും സുധാകരന്‍ പ്രതികരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ