കേരളം

ഉമാ തോമസിനെ എഡിറ്റ് ചെയ്ത് സ്വപ്ന സുരേഷിനെ ചേർത്തു; വ്യാജ ഫോട്ടോക്കെതിരെ പരാതി നൽകി വി ഡി സതീശൻ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനൊപ്പമുള്ള വ്യാജ ഫോട്ടോക്കെതിരെ പരാതി നൽകി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തൃക്കാക്കര തെരഞ്ഞെടുപ്പ് കാലത്ത് ഉമ തോമസിനൊപ്പമുള്ള ഫോട്ടോ മോർഫ് ചെയ്ത് ഇടത് അനുകൂല പ്രൊഫൈലുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരെയാണ് പരാതി. സംസ്ഥാന പൊലീസ് മേധാവിക്കും സൈബർ പൊലീസിലും സതീശൻ പരാതി നൽകി. 

ഉമയെ സ്വീകരിക്കുന്ന ഫോട്ടോ എഡിറ്റ് ചെയ്ത്, ഉമയുടെ സ്ഥാനത്ത് സ്വപ്ന സുരേഷിനെ ചേർക്കുകയായിരുന്നു. 'കൈവിടരുത് തിരഞ്ഞെടുപ്പ് വരെ കട്ടക്ക് കൂടെ ഉണ്ടാവണം' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിച്ചത്. അപകീർത്തികരമായ സോഷ്യൽ മീഡിയ ലിങ്കുകൾ ഉൾപ്പെടെയാണ് പരാതി നൽകിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ