കേരളം

ബ്രേക്ക് തകരാറെന്ന് സംശയം, ഒന്‍പത് കുട്ടികള്‍ അടക്കം 64 ശബരിമല തീര്‍ത്ഥാടകര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞതിന് കാരണം ബ്രേക്ക് തകരാറെന്ന് സംശയം. വളവില്‍ ബ്രേക്ക് തകരാറിനെ തുടര്‍ന്ന് ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്ന് ബസിലെ യാത്രക്കാരന്‍ പറഞ്ഞതായി പൊലീസ് പറയുന്നു.

പത്തനംതിട്ട ഇലവുങ്കലില്‍ വളവില്‍ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. ശബരിമലയില്‍ ദര്‍ശനം നടത്തി മടങ്ങുന്നതിനിടെ നിയന്ത്രണം വിട്ട് ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ബസില്‍ ഉണ്ടായിരുന്ന ഒന്‍പത് കുട്ടികള്‍ അടക്കം 64 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ പത്തുപേര്‍ക്ക് സാരമായി പരിക്കേറ്റതായും ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ അടക്കം 12പേരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതായും പൊലീസ് പറഞ്ഞു. ബസ് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി.

അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മറിഞ്ഞ വാഹനത്തിലുണ്ടായിരുന്ന എല്ലാവരെയും പുറത്തെടുത്തതായി ജില്ലാ കലക്ടര്‍ ദിവ്യ എസ് അയ്യര്‍ അറിയിച്ചു. ഡ്രൈവര്‍ ബാലസുബ്രഹ്മണ്യത്തിന് തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. അംബാസമുദ്രം സ്വദേശി രംഗസ്വാമിയുടെ നില അതീവ ഗുരുതരമാണ്.
ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജിലും മറ്റുള്ളവരെ പത്തനംതിട്ട ജില്ലാ, താലൂക്ക് ആശുപത്രികളിലുമാണ് പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സയ്ക്ക് ക്രമീകരണങ്ങള്‍ ഒരുക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി