കേരളം

ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നാളെ ഹർത്താൽ

സമകാലിക മലയാളം ഡെസ്ക്

കട്ടപ്പന; ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളിലെ ആക്രമണകാരിയായ ഒറ്റയാന്‍ അരിക്കൊമ്പനെ പിടികൂടാനുള്ള തീരുമാനത്തിന് തടയിട്ട ഹൈക്കോടതി നടപടിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ. നാളെ ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ ജനകീയ ഹർത്താൽ പ്രഖ്യാപിച്ചു. 

മറയൂർ, കാന്തല്ലൂർ, വട്ടവട ദേവികുളം, മൂന്നാർ, ഇടമലക്കുടി, രാജാക്കാട്, രാജകുമാരി, ബൈസൺവാലി, സേനാപതി, ചിന്നകനാൽ, ഉടുമ്പൻ ചോല, ശാന്തൻപാറ, എന്നി പഞ്ചായത്തുകളിൽ ആണ് നാളെ ജനകീയ ഹർത്താൽ. അരിക്കൊമ്പനെ ഉടനെ പിടികൂടണം എന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രതിഷേധവുമായി നാട്ടുകാർ റോഡിൽ ഇറങ്ങി. ഇടുക്കി സിങ്ക്കണ്ടത്ത് നാട്ടുകാർ പ്രതിഷേധവുമായി ഇറങ്ങി. ചിന്നക്കനാൽ റോഡ് പ്രതിഷേധക്കാർ ഉപരോധിച്ചു. 

അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടുന്നതിനോട് കോടതി വിയോജിക്കുകയായിരുന്നു. വിഷയത്തില്‍ ശാശ്വത പരിഹാരം കാണുന്നതിന് അഞ്ചംഗ വിദഗ്ധ സമിതി രൂപീകരിച്ച്, സമിതിയുടെ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. അരിക്കൊമ്പനെ റേഡിയോ കോളര്‍ ധരിപ്പിച്ച് ഉള്‍വനത്തിലേക്ക് മാറ്റികൂടേ എന്ന് കോടതി വീണ്ടും ചോദിച്ചു. അരിക്കൊമ്പനെ മയക്കുവെടി വെച്ച് തളയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മൃഗസംരക്ഷണ സംഘടനയാണ് ഹൈക്കോടതിയെ സമീപിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി