കേരളം

ഇരുചക്രവാഹനത്തില്‍ മൂന്നാമത്തെ യാത്രക്കാരായി കുട്ടികളെ അനുവദിക്കണം; നിയമം ഭേദഗതി ചെയ്യണം, കേന്ദ്രമന്ത്രിക്ക് കത്ത് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പത്തുവയസ്സുവരെയുള്ള കുട്ടികളെ ഇരുചക്രവാഹനത്തില്‍ മൂന്നാമത്തെ യാത്രക്കാരായി അനുവദിക്കുന്നതിന് കേന്ദ്ര മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാവും എംപിയുമായ എളമരം കരീം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തുനല്‍കി. റോഡ് സുരക്ഷയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ എഐ ക്യാമറകള്‍ സ്ഥാപിച്ച് നടപടികള്‍ കര്‍ശനമാക്കിയതോടെ, ഇരുചക്രവാഹനത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം ഒരു കുട്ടിയെ കൂടി സഞ്ചരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് എംപിയുടെ ഇടപെടല്‍.

 ഇരുചക്രവാഹനത്തില്‍ രണ്ട് പേര്‍ക്കേ യാത്ര ചെയ്യാനാകൂ എന്നത് കേന്ദ്ര നിയമമാണെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞത്. കേരളം പ്രത്യേക നിയമം കൊണ്ടുവന്നിട്ടില്ല. പക്ഷെ പൊതുവായ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. കുട്ടികളെ കൂടി ബൈക്കില്‍ അനുവദിക്കണം എന്നാണാവശ്യം. ഇത് സംബന്ധിച്ച് കേന്ദ്ര നിയമത്തിലാണ് മാറ്റം വരേണ്ടത്. ഇളവ് വേണം എന്ന  ആവശ്യം കേരളം കേന്ദ്രത്തോട് ഉന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയും റായ്ബറേലിയും അടക്കം 49 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്

12 മണിക്കൂര്‍ പിന്നിട്ടു; റെയ്‌സിക്കായി തിരച്ചില്‍ ഊര്‍ജിതം: അപകട സ്ഥലം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍

രാജസ്ഥാന്റെ സ്വപ്‌നം മഴയില്‍ ഒലിച്ചു; ഐപിഎല്‍ പ്ലേ ഓഫ് ചിത്രം തെളിഞ്ഞു

അതിതീവ്ര മഴ, കാറ്റ്: ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍