കേരളം

വിജിലൻസിൽ ഡ്രൈവറുടെ ജോലി ഉറപ്പ്, ഗൂ​ഗിൾ പേ വഴി പണം വാങ്ങി തട്ടിപ്പ്; യുവതി അറസ്റ്റിൽ 

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: വിജിലൻസിൽ ഡ്രൈവറുടെ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസ്സിൽ പ്രതി അറസ്റ്റിൽ. പാലക്കാട് ആലത്തൂർ സ്വദേശി രേഷ്മ രാജൻ (26) ആണ് പിടിയിലായത്. ഡ്രൈവറുടെ ജോലി ശരിയാക്കിത്തരാം എന്ന് പറഞ്ഞ് 70,000രൂപ വാങ്ങി പറ്റിച്ച കേസിലാണ് യുവതി പൊലീസ് പിടിയിലായത്. 

ചാവക്കാട് സ്വദേശിയായ ശ്രീദത്ത് എന്നയാളിൽ നിന്നും 34,000 രൂപയും ബ്രഹ്മകുളം സ്വദേശിയായ ആഷിക്ക് എന്നയാളിൽ നിന്നും 36,000 രൂപയും രേഷ്മ ​ഗൂ​ഗിൾ പേ വഴി കൈപ്പറ്റി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ‍് ചെയ്തു.
 
മുൻവിവാഹം മറച്ചുവെച്ച് വിവാഹത്തട്ടിപ്പ് നടത്തി ഭർത്താവിന്റെ ബന്ധുക്കളിൽ നിന്നും വിവിധ വകുപ്പുകളിൽ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയതിന് രേഷ്മയ്ക്കെതിരെ കോട്ടയം കറുകച്ചാൽ പൊലീസ് സ്റ്റേഷനിൽ കേസുണ്ട്. ഇതിനുപുറമേ ഗുരുവായൂർ ദേവസ്വത്തിൽ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയതിനും കേസുണ്ടെന്ന് പൊലീസ് പറ‍ഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം