കേരളം

കോഴിക്കോട് നഗരത്തില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:  എംഡിഎംഎയുമായി കോഴിക്കോട് നഗരത്തില്‍ യുവാവ് പിടിയില്‍. പയ്യന്നൂര്‍ സ്വദേശി കടുക്ക ഷനോജ്(37) ആണ് ടൗണ്‍ അസിസ്റ്റന്റ് കമ്മിഷണര്‍ പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ഇന്‍സ്‌പെക്ടര്‍ ബൈജു കെ പൗലോസിന്റെ നേതൃത്വത്തിലുള്ള ടൗണ്‍ പൊലീസും നടത്തിയ പരിശോധനയില്‍ പിടിയിലായത്.

പ്രതിയില്‍നിന്ന് 4.047ഗ്രാം എംഡിഎംഎ കണ്ടെടുത്തു. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് രാസലഹരി വില്‍പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് പിടിയിലായത്. കോഴിക്കോട് സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ കെഇ ബൈജുവിന്റെ നിര്‍ദ്ദേശപ്രകാരം നഗരത്തില്‍ നടന്ന പ്രത്യേക പരിശോധനയിലാണു പ്രതിയെ പിടികൂടിയത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

ബംഗളൂരുവില്‍നിന്ന് ഗ്രാമിന് 500 രൂപയ്ക്ക് കൊണ്ടുവരുന്ന എംഡിഎംഎ കോഴിക്കോട് 2000 രൂപയ്ക്കാണ് വില്‍പന നടത്തുന്നത്. വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിമരുന്ന് വില്‍പ്പന തടയുന്നതിനായി ജില്ലാ പൊലീസ് മേധാവി രാജ്പാല്‍ മീണയുടെ നേതൃത്വത്തില്‍ ശക്തമായ നടപടികളാണ് സിറ്റി പൊലീസ് സ്വീകരിച്ചു വരുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്