കേരളം

എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ വിവരങ്ങള്‍ ചോര്‍ത്തി;  ഐജി പി വിജയനെ സസ്‌പെന്‍ഡ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഐജി പി വിജയനെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന പേരിലാണ് നടപടി.

പ്രതിയുമായുള്ള യാത്രാവിവരങ്ങള്‍ പുറത്തായത് വിജയന്‍ വഴിയാണെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടരമ്പേഷണത്തിന് എഡിജിപി പത്മകുമാറിനെ ചുമതലപ്പെടുത്തി

ആഴ്ചകള്‍ക്ക് മുന്‍പ് തീവ്രവാദ വിരുദ്ധസേനയുടെ തലപ്പത്തുനിന്ന് പി വിജയനെ സ്ഥലംമാറ്റിയിരുന്നു. ഡിജിപിക്ക് മുന്‍പാകെ റിപ്പോര്‍ട്ട് ചെയ്യാന്‍ പി. വിജയന്‍ ഐപിഎസിന് നിര്‍ദേശവും നല്‍കി. പകരം നിയമനം നല്‍കിയിരുന്നില്ല.
കണ്ണൂര്‍ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയ്ക്കാണ് തീവ്രവാദ വിരുദ്ധസേനയുടെ ചുമതല നല്‍കിയത്. പി. വിജയന്‍ ബുക്ക് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിയുടെയും ചുമതലയും വഹിച്ചിരുന്നു. കെബിപിഎസിലെ പാര്‍ട്ടി നിയമനങ്ങള്‍ എതിര്‍ത്തത് യൂണിയനുകളുടെ അതൃപ്തിക്ക് ഇടയാക്കിയിരുന്നു. സ്റ്റുഡന്റ് കേഡറ്റ് ചുമതലയില്‍നിന്നും വിജയനെ നേരത്തെ നീക്കിയിരുന്നു.1999 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു