കേരളം

മന്ത്രി അബ്ദുറഹിമാന്‍ മരണത്തിന്റെ വ്യാപാരി; തൊഴിലാളി പാര്‍ട്ടിയെ പണം കൊടുത്തു വാങ്ങി: കെഎം ഷാജി

സമകാലിക മലയാളം ഡെസ്ക്

താനൂര്‍: മന്ത്രി വി അബ്ദുറഹിമാന്‍ മരണത്തിന്റെ വ്യാപാരിയെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി. താനൂരില്‍ പൊലിഞ്ഞ 22 ജീവന് മന്ത്രി മറുപടി പറയണം. തൊഴിലാളി പാര്‍ട്ടിയെ പണം കൊടുത്ത് വാങ്ങി മന്ത്രിയായ ആളാണ് വി അബ്ദുറഹിമാന്‍. താന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഒന്നും മന്ത്രിക്ക് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, താനൂരില്‍ മുഖ്യമന്ത്രിക്ക് വരാന്‍ സാഹചര്യമൊരുക്കിയത് ലീഗിന്റെ മര്യാദയെന്ന് കെഎം ഷാജി പറഞ്ഞിരുന്നു. ഇതിനെതിരെ എല്‍ഡിഎഫ് താനൂരില്‍ സംഘടിപ്പിച്ച യോഗത്തില്‍ ഷാജിയുടെ വീട്ടില്‍ പോലും വേണമെങ്കില്‍ ഞങ്ങള്‍ കടന്നുകയറുമെന്ന്് മന്ത്രി വി അബ്ദുറഹിമാന്‍ മറുപടി നല്‍കി.

മാറാട് കലാപബാധിത പ്രദേശത്തു പോലും ധീരമായി കടന്നുവന്ന പാര്‍ട്ടി സെക്രട്ടറി ആണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെന്നും ആ മുഖ്യമന്ത്രിക്ക് താനൂരില്‍ കടന്നുവരാന്‍ ഒരാളുടെയും കാരണവന്മാരുടെ അനുവാദം വേണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. മുസ്ലിം ലീഗിലെ തീവ്രവാദ വിഭാഗത്തിന് വളം വെക്കുന്ന ആളാണ് കെഎം ഷാജിയെന്നും മുസ്ലിം ലീഗിനെ തോല്‍പ്പിച്ചാണ് താനൂരില്‍ രണ്ടു തവണ താന്‍ ജയിച്ചതെന്ന് ഓര്‍ക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു.

പ്രസംഗത്തില്‍ പ്രകോപനപരമായി സംസാരിച്ചതിന് മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് മുസ്ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പിന്നാലെ ഇന്ന് താനൂരില്‍ പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇതിലാണ് അബ്ദുറഹിമാനെതിരെ കെഎം ഷാജി വിമര്‍ശനം ഉന്നയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ

പലതവണ മുഖത്തടിച്ചു; നെഞ്ചിലും അടിവയറ്റിലും ചവിട്ടി; മുറിയിലൂടെ വലിച്ചിഴച്ചു; എഫ്‌ഐആറിലെ വിശദാംശങ്ങള്‍ പുറത്ത്

വര്‍ക്ക് പെര്‍മിറ്റ് കാലാവധി നീട്ടണം, നാടുകടത്തല്‍ ഭീഷണി; കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം, വിഡിയോ