കേരളം

വയനാട്ടില്‍ 22 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടല്‍ അടപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വയനാട്ടില്‍ 22 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. കല്‍പ്പറ്റയിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വയനാട് കോഴിക്കോട് സ്വദേശികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ഇന്നലെ രാത്രി ഒമ്പതുമണിയോടെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഒരു കുടുംബത്തിലെ പതിനഞ്ചോളം പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഏഴോളം പേര്‍ കോഴിക്കോടും ചികിത്സ തേടിയതായാണ് റിപ്പോര്‍ട്ട്. 

ഇതേത്തുടര്‍ന്ന് ന​ഗരത്തിലെ ഹോട്ടലില്‍ നഗരസഭ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി. ഹോട്ടലില്‍ നിന്നും വൃത്തിഹീനമായി സൂക്ഷിച്ച ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. ഹോട്ടല്‍ അധികൃതര്‍ അടപ്പിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്